2017ന്റെ ആദ്യ ആറു മാസം നടന്നത് 11.3 ബില്ല്യണ്‍ ഡോളരിന്റെ ഡീലുകള്‍

2017ന്റെ ആദ്യ ആറു മാസം നടന്നത് 11.3 ബില്ല്യണ്‍ ഡോളരിന്റെ ഡീലുകള്‍

ഡീലുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ മൊത്തം മൂല്യത്തില്‍ കുതിച്ചു കയറ്റം

ന്യൂഡെല്‍ഹി: 2017 ന്റെ ആദ്യ ആറു മാസത്തില്‍ രാജ്യം സാക്ഷ്യം വഹിച്ചത് 11.33 ബില്ല്യണ്‍ ഡോളര്‍ ഇടപാടുകള്‍ക്ക്. ടെന്‍സെന്റ്, ഇബേ, മൈക്രോസോഫ്റ്റ് എന്നിവയില്‍ നിന്നും ഫഌപ്കാര്‍ട്ടിന് ലഭിച്ച 1.4 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം, പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ സോഫ്റ്റ്ബാങ്ക് നടത്തിയ 1.4 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം, കെകെആറില്‍ നിന്നും ഭാരതി ഇന്‍ഫ്രാടെല്‍ നടത്തിയ 952 മില്ല്യണ്‍ ഡോളറിന്റെ ഓഹരി ഏറ്റെടുക്കലുകള്‍ തുടങ്ങിയ വലിയ നിക്ഷേപങ്ങളാണ് ഈ ആറു മാസക്കാലയളവില്‍ നടന്നത്.

ഐആര്‍ബി ഇന്‍വ് ഐടി ഫണ്ട് നിക്ഷേപിച്ച 783.5 മില്ല്യണ്‍ ഡോളര്‍, ഇന്ത്യ ഗ്രിഡ് ട്രസ്റ്റ് നിക്ഷേപിച്ച 348.8 മില്ല്യണ്‍ ഡോളര്‍ എന്നിങ്ങനെ ഐപിഒ വിഭാഗത്തിലും ശക്തമായ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടന്നത്. ആകെ മൊത്തം 11.3 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന 217 ഡീലുകളിലാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ നടന്നിട്ടുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍ വര്‍ഷം ആദ്യ പകുതിയില്‍ 352 ഇടപാടുകള്‍ നടന്നപ്പോള്‍ അവയുടെ മൂല്യം 7.33 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ 343 ഇടപാടുകള്‍ നടന്നപ്പോള്‍ ഇവയുടെ മൂല്യം 8.3 ബില്യണായിരുന്നു.

നോട്ട് അസാധുവാക്കല്‍ നയവും മറ്റ് വെല്ലുവിളികളും ചെറുകിട നിക്ഷേപ കരാറുകളെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വമ്പന്‍ കരാറുകള്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. ഇടപാടുകളുടെ എണ്ണത്തില്‍ വലിയ കുറവ് പ്രകടമായപ്പോള്‍ ഇടപാടുകളുടെ മൊത്തം മൂല്യത്തില്‍ ഉണ്ടായ വന്‍ മുന്നേറ്റം ശ്രദ്ധേയമാണ്.

Comments

comments