ഖത്തര്‍ എയര്‍വേയ്സിനും തുര്‍ക്കിഷ് എയര്‍ലൈന്‍സിനും മേലുള്ള നിരോധനം നീക്കി
ദോഹ: യുഎസിന്റെ ലാപ്ടോപ് നിരോധനത്തില്‍ നിന്ന് കൂടുതല്‍ വിമാനത്താവളങ്ങളെ ഒഴിവാക്കി. ദോഹയേയും ഇസ്തന്ബുള്ളിനേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയതായി ഖത്തര്‍ എയര്‍വേയ്സും തുര്‍ക്കിഷ് എയര്‍ലൈന്‍സും അറിയിച്ചു. ഗള്‍ഫിലെ രണ്ട് വമ്പന്‍ വിമാനകമ്പനികള്‍ക്ക് പിന്നാലെയാണ് ഖത്തറിന്റേയും തുര്‍ക്കിയുടേയും വിമാനകമ്പനികളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയത്.
ഹമദാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎസിലേക്ക് പോകുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാമെന്ന് ഖത്തര്‍ വിമാനകമ്പനി അറിയിച്ചു. ഖത്തര്‍ എയര്‍വേയ്സിന്റെ ഹബ്ബാണ് ദോഹയിലെ ഹമാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റീസ് മുന്നോട്ടുവെച്ച എല്ലാ സുരക്ഷാ മനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും ഖത്തറിന്റെ ദേശീയ വിമാനകമ്പനി വ്യക്തമാക്കി.
യുഎസിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്തില്‍ ഇനി മുതല്‍ ലാപ്ടോപ് ഉലയോഗിക്കാമെന്ന് തുര്‍ക്കിഷ് എയര്‍ലൈന്‍സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇസ്താന്‍ബുള്ളില്‍ നിന്ന് യുകെയിലേക്ക് പറക്കുന്ന വിമാനങ്ങളിലെ നിരോധനം നിലനില്‍ക്കുന്നുണ്ടെന്നും ഇതും ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിമാനകമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ബിലാല്‍ എക്സി വ്യക്തമാക്കി.
യുഎസ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ സുരക്ഷ സജ്ജീകരണങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നിരോധനം പിന്‍വലിച്ചതെന്ന് തുര്‍ക്കിയുടെ ഗതാഗത മന്ത്രി അഹ്മെത് അര്സ്ലന് വ്യക്തമാക്കി.
മാര്‍ച്ചിലാണ് സുരക്ഷ പ്രശ്നങ്ങള്‍ പറഞ്ഞ് യുഎഇ, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇത്തിഹാദിന്റേയും എമിറേറ്റ്സിന്റേയും മേലുണ്ടായിരുന്ന നിരോധനം നീക്കിയത്. എന്നാല്‍ സുരക്ഷ സജ്ജീകരണങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ ഇത്തിഹാദ് ഒഴികെയുള്ള വിമാനകമ്പനികള്‍ തയാറായിട്ടില്ല. ലാപ്ടോപ് നിരോധനത്തില്‍ നിന്ന് ചില വിമാനത്താവളങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥരും പ്രതികരിച്ചില്ല.
നാല് വിമാത്താവളങ്ങളെ മാത്രമാണ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്ന്. ജോര്‍ദാന്‍, കുവൈറ്റ്, കെയ്റോ, റിയാദ്, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള വിമാനങ്ങളില്‍ നിരോധനം തുടരുകയാണ്.