ബിഎസ്-4, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ഹിമാലയന്റെ ബുക്കിംഗ് ആരംഭിച്ചു

ബിഎസ്-4, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ഹിമാലയന്റെ ബുക്കിംഗ് ആരംഭിച്ചു

ഓഗസ്റ്റ് പകുതിയോടെ ഡെലിവറി തുടങ്ങും

ന്യൂ ഡെല്‍ഹി : ബിഎസ്-4, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ഹിമാലയന്റെ ബുക്കിംഗ് ആരംഭിക്കുന്നതായി റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് പകുതിയോടെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിമാലയന്റെ നിര്‍മ്മാണം റോയല്‍ എന്‍ഫീല്‍ഡ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലേക്ക് ഒരു ഹിമാലയന്‍ പോലും കമ്പനി കയറ്റിവിട്ടിരുന്നില്ല.

എന്നാല്‍ ബിഎസ്-3 ഹിമാലയന്‍ പൂര്‍ണ്ണമായും വിറ്റഴിച്ച ശേഷം ബിഎസ്-4 ഹിമാലയന്‍ പുറത്തിറക്കുന്നതിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്. ബിഎസ്-4, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ഹിമാലയന്റെ ബുക്കിംഗ് ആരംഭിച്ചതോടെ ഹിമാലയന്‍ പ്രേമികളുടെ ആശങ്ക അവസാനിക്കും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുറത്തിറക്കിയത്. അമിത ശബ്ദം, ക്ലച്ച്, ഗിയര്‍ ബോക്‌സ് സംബന്ധമായ ചില പ്രശ്‌നങ്ങളെതുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ കമ്പനി ഹിമാലയന്‍ ബൈക്കുകള്‍ തിരിച്ചുവിളിച്ചിരുന്നു.

ചരക്ക് സേവന നികുതി പ്രാബല്യത്തിലായതോടെ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വില 2,717 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 1,84,154 രൂപയാണ് ഇപ്പോള്‍ ചെന്നൈ ഓണ്‍-റോഡ് വില.

5,500 രൂപ നല്‍കി റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളില്‍ ബിഎസ്-4, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ഹിമാലയന്‍ ഓര്‍ഡര്‍ ചെയ്യാം.

 

Comments

comments

Categories: Auto, Slider