മോദിയും ജിന്‍പിംഗും കൂടിക്കാഴ്ച നടത്തിയേക്കില്ലെന്ന് ചൈന

മോദിയും ജിന്‍പിംഗും കൂടിക്കാഴ്ച നടത്തിയേക്കില്ലെന്ന് ചൈന

ന്യൂഡെല്‍ഹി: ഹാംബെര്‍ഗില്‍ വെച്ചു നടക്കുന്ന ജി-20 ഉച്ചക്കോടിക്കിടെ കണ്ടുമുട്ടുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാന മന്ത്രി ഷി ജിന്‍പിംഗും തമ്മില്‍ ഒരു ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷമായിരിക്കില്ലെന്ന് ചൈന. സിക്കിം അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ജി-20 ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ (ജൂലൈ 6) രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാന്‍ബെര്‍ഗിലെത്തിയത്.

ഉച്ചക്കോടിക്കിടെ മോദിയും ജിന്‍പിംഗും മറ്റ് ബ്രിക്‌സ് നേതാക്കളും പൊതുവായ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മോദിയും ജിന്‍പിംഗും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ചൈന ഈയാഴ്ച പലവിധത്തിലും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡോക്അലം പ്രദേശത്തു നിന്നും ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അതിര്‍ത്തി പ്രദേശത്ത് ചൈനീസ് സൈനികരെ തടയുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ഇന്ത്യന്‍ സൈനികര്‍ വിശദീകരിക്കുന്നത്. ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഡോക്അലം.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് ചൈന പറയുന്നത് ഇപ്രകാരമാണ്: ജൂണ്‍ ആദ്യത്തോടു കൂടി ഇന്ത്യന്‍ പട്ടാളക്കാര്‍ ചൈനയിലെ ത്തെത്തുകയും അവിടെ നടന്നിരുന്ന റോഡ് പണി തടസപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സൈനികപരമായും നയതന്ത്രപരമായും ഇന്ത്യയുടെ പിന്തുണയുള്ള ഭൂട്ടാന്‍ ഇത് തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. ടിബറ്റ്, ഇന്ത്യ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ അതിര് പങ്കിടുന്ന ഒരു ത്രികോണ ജംഗക്ഷനില്‍ ഹിമാലയത്തോട് ചേര്‍ന്ന ഒരു ഉയര്‍ന്ന സ്ഥലത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ, ചൈന സര്‍ക്കാരുകള്‍ സമ്മര്‍ദ്ദത്തിലാണ്. ചൈന വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഈ നിലപാടിന്റെ കാഠിന്യം വ്യക്തമാക്കുന്നതാണ്.

Comments

comments

Categories: Slider, Top Stories, World