സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തു

സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തു

മാരുതി സുസുകിയുടെ എല്ലാ കാറുകളിലും ഇനി ആന്‍ഡ്രോയ്ഡ് ഓട്ടോ

ന്യൂ ഡെല്‍ഹി : മാരുതി സുസുകി സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തു. മാരുതി സുസുകിയുടെ എല്ലാ കാറുകളിലും ഇനി ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി ലഭിക്കും. മാരുതി സുസുകി ബലേനോയിലാണ് പുതുതായി ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി നല്‍കിയിരിക്കുന്നത്. പുതിയ സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി പഴയ മോഡലുകള്‍ പരിഷ്‌കരിച്ചിരിക്കുകയാണ് മാരുതി സുസുകി. മാരുതി സുസുകി ഉടമകള്‍ക്ക് ബന്ധപ്പെട്ട ഡീലര്‍ഷിപ്പിലെത്തി അപ്‌ഡേറ്റ് ചോദിക്കാവുന്നതാണ്. വിവിധ ഡീലര്‍മാര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്തുതരും.

ആന്‍ഡ്രോയ്ഡ് ഓട്ടോയും മാപ്‌സ് അപ്‌ഗ്രേഡും സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഉണ്ടായിരിക്കും. പത്ത് ലക്ഷത്തിന് താഴെ വില വരുന്ന എല്ലാ മോഡലുകളിലും രണ്ട് കണക്റ്റിവിറ്റി ഓപ്ഷന്‍സും ലഭ്യമാക്കുന്ന ഒരേയൊരു കാര്‍ നിര്‍മ്മാതാക്കളായി ഇതോടെ മാരുതി സുസുകി മാറി. നേരത്തെ ഇഗ്നിസ്, ഈയിടെ സബ് കോംപാക്റ്റ് സെഡാനായ ഡിസയര്‍ എന്നീ മോഡലുകളില്‍ മാരുതി സുസുകി ആന്‍ഡ്രയോഡ് ഓട്ടോ കണക്റ്റിവിറ്റി നല്‍കിയിരുന്നു

2015 ഓഗസ്റ്റില്‍ മാരുതി സുസുകി എസ്-ക്രോസിലാണ് സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്നുവന്ന എല്ലാ പുതിയ ലോഞ്ചുകളിലും മാരുതി സുസുകി സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അപ്‌ഡേറ്റിനൊപ്പം 2017 എഡിഷന്‍ നാവിഗേഷനും അവതരിപ്പിച്ചിട്ടുണ്ട്. പൂര്‍ണ്ണ അപ്‌ഡേറ്റിന് 2.5 ജിബി സ്റ്റോറേജ് സ്‌പേസ് ആവശ്യമായി വരും. 2020 വരെ വാലിഡിറ്റി ഉണ്ടായിരിക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ കൂടാതെ പഴയ സ്മാര്‍ട്ട്‌പ്ലേ സിസ്റ്റത്തിലെ മാപ്‌സും സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. ഇതോടെ നാവിഗേഷന്‍ സിസ്റ്റം 2017 വേര്‍ഷനായി അപ്‌ഗ്രേഡ് ചെയ്യപ്പെടും. 2.5 ജിബി സ്റ്റോറേജ് സ്‌പേസ് വരുന്ന അപ്‌ഡേറ്റ് സൗജന്യമായി ചെയ്തുതരും. 2020 വരെ വാലിഡിറ്റി ഉണ്ടായിരിക്കും.

സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വളരെ ലളിതമാണ്. നേരത്തെ ആപ്പിള്‍ കാര്‍പ്ലേയുടെ കൂടെ മാത്രമാണ് ലഭിച്ചിരുന്നത്. 7-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റത്തില്‍ നല്ല പോലെ പ്രവര്‍ത്തിക്കും. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്യുന്ന ആന്‍ഡ്രോയ്ഡ് ഓട്ടോ, ഗൂഗ്ള്‍ മാപ്‌സ്, കോണ്‍ടാക്റ്റ്‌സ്, ഹാന്‍ഡ്‌സ്-ഫ്രീ കോള്‍ തുടങ്ങിയ സൗകര്യങ്ങളും നിരവധി ആപ്പുകളും വിഡ്ജറ്റുകളും ഉപയോഗിക്കുന്നതിനും അവസരമൊരുക്കും.

Comments

comments

Categories: Auto, Slider
Tags: Marutisuzuki