ഐഡിയ മണിയും ഓയോയും കൈകോര്‍ക്കുന്നു

ഐഡിയ മണിയും ഓയോയും കൈകോര്‍ക്കുന്നു

ഉപഭോക്താക്കള്‍ക്കായി അത്യാകര്‍ഷകമായ ഹോട്ടല്‍ ബുക്കിങ് സൗകര്യം ഒരുക്കും

കൊച്ചി: ഐഡിയ സെല്ലുലാറിന്റെ തല്‍ക്ഷണ, സുരക്ഷിത ഡിജിറ്റല്‍ വാലറ്റ് സര്‍വീസായ ഐഡിയ മണി ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഡിയ മണിയുടെ റീടെയിലര്‍ അസിസ്റ്റഡ് മോഡല്‍ വഴി കുറഞ്ഞ ചെലവില്‍ മികച്ച താമസ സൗകര്യം ഇത് ഓഫര്‍ ചെയ്യുന്നു. ഇന്റര്‍നെറ്റ് സൗകര്യം പരിമിതമായ അല്ലെങ്കില്‍ ലഭ്യമല്ലാത്ത ഐഡിയ മണി ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ഐഡിയ മണി റീടെയില്‍ സ്റ്റോര്‍ വഴി ഓണ്‍ലൈനായി ഓയോ ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുന്നത് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.

ഒഴിവുകാല യാത്രയ്ക്കും തീര്‍ത്ഥാടനത്തിനും ബിസിനസ് യാത്രാ ആവശ്യങ്ങള്‍ക്കും മറ്റുമായി ഇന്ത്യയിലെ 200 നഗരങ്ങളില്‍ ഓയോ ബുക്കിങിനുള്ള തടസമില്ലാത്ത സൗകര്യം ഈ സഹകരണം വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. എയര്‍കണ്ടീഷനും സൗജന്യ വൈഫൈയും കോംപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റും മുഴുവന്‍ സമയ കസ്റ്റമര്‍ കെയര്‍ സര്‍വീസുമുള്ളതാണ് എല്ലാ ഓയോ ഹോട്ടലുകളും. ഓയോ ശൃംഖലയും ഐഡിയയുടെ നെറ്റ്‌വര്‍ക്കും ഒത്തുചേരുന്നത് റീടെയിലര്‍മാര്‍ക്കും അന്തിമ ഉപഭോക്താക്കള്‍ക്കും ഒരു പോലെ പ്രയോജനപ്പെടും.

200 നഗരങ്ങളില്‍ 7000ല്‍ കൂടുതല്‍ ഹോട്ടലുകളില്‍ സാന്നിധ്യമുള്ള ഓയോ യുമായുള്ള സഹകരണത്തിലൂടെ ഐഡിയ മണി റീടെയിലര്‍മാരെ ഓയോ ആക്‌സസ് ചെയ്യാനും ഓണ്‍ലൈനായി ഹോട്ടലുകള്‍ കണ്ടുകൊണ്ട് കുറഞ്ഞ ചെലവില്‍ മുറികള്‍ ബുക്ക് ചെയ്യാനും ഐഡിയ മണി റീടെയിലര്‍ അസിസ്റ്റഡ് മോഡല്‍ കസ്റ്റമേഴ്‌സിനെ സഹായിക്കും. രാജ്യത്തുടനീളം ഓയോ ഓഫര്‍ ചെയ്യുന്ന മികച്ച ഹോട്ടലുകളുടെ ഒന്നിലധികം ചോയ്‌സുകള്‍ കസ്റ്റമേഴ്‌സിന് ലഭ്യമാകുന്നതാണ്.

ഇതിനുപുറമേ, ഐഡിയ മണി വഴിയുള്ള റീടെയിലര്‍ അസിസ്റ്റഡ് മോഡലും 2 ദശലക്ഷം ഐഡിയ റീടെയിലര്‍മാരുടെ നെറ്റ്‌വര്‍ക്കും ടയര്‍ 3, ടയര്‍ 4 വിപണികളിലും കുറഞ്ഞ ചെലവിലുള്ള സൗകര്യമൊരുക്കാന്‍ ഓയോയെ സഹായിക്കും. ഐഡിയയുടെ ഒരു സബ്‌സിഡിയറിയായ ഐ എം സി എസ് എല്‍ (ഐഡിയ എംകൊമേഴ്‌സ് സര്‍വീസസ് ലിമിറ്റഡ്) ആണ് നിലവില്‍ ഡിജിറ്റല്‍ വാലറ്റ് സര്‍വീസ് നല്‍കുന്നത്.

ഓയോയുമായുള്ള പങ്കാളിത്തത്തിലും ഐഡിയ മണി റീടെയിലര്‍ അസിസ്റ്റഡ് മോഡലില്‍ മറ്റൊരു സേവനം കൂടി ചേര്‍ക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് ആദിത്യ ബിര്‍ള ഐഡിയ പേയ്‌മെന്റ് ബാങ്കിന്റെ നിയുക്ത സിഇഒ സുധാകര്‍ രാമസുബ്രഹ്മണ്യന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഹോട്ടല്‍ ബുക്കിങ് പ്രക്രിയ ലളിതമാക്കുകയും ഓഫ്‌ലൈന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഈ പങ്കാളിത്തത്തിലൂടെ റീടെയിലര്‍ അസിസ്റ്റഡ് മോഡല്‍ വഴി ഐഡിയ മണി ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും ആനന്ദകരമായ അനുഭവം നല്‍കുന്നതിന് സമഗ്രമായ ഓഫറുകള്‍ നല്‍കിക്കൊണ്ട് റീടെയിലര്‍മാരെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കസ്റ്റമേഴ്‌സിന് അവര്‍ യാത്ര പോകുന്ന സ്ഥലങ്ങളിലൊക്കെ തടസരഹിതമായ താമസസൗകര്യം ഒരുക്കുകയാണ് ഓയോ യുടെ ദൗത്യമെന്ന് ഓയോ സിഒഒ അഭിനവ് സിന്‍ഹ പറഞ്ഞു. എല്ലാ പ്രധാന മെട്രോകളും പ്രാദേശിക വാണിജ്യ ഹബ്ബുകളും ഒഴിവുകാല ഇടങ്ങളും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടെ 200 നഗരങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ശൃംഖലയാണ് ഓയോയ്ക്കുള്ളത്. വ്യത്യസ്ത യാത്രാ ആവശ്യങ്ങളെ ഇത് നിറവേറ്റുന്നു. ഐഡിയ മണിയുമായുള്ള പങ്കാളിത്തത്തിലൂടെ ടയര്‍ 3, ടയര്‍ 4 ടൗണുകളിലെ ഓഫ്‌ലൈന്‍ കസ്റ്റമേഴ്‌സിലേക്കും സേവനം വ്യാപിപ്പിക്കും.

Comments

comments

Categories: Business & Economy