ഫ്‌ളൈദുബായ് പുതിയ യൂണിഫോം അവതരിപ്പിക്കുന്നു

ഫ്‌ളൈദുബായ് പുതിയ യൂണിഫോം അവതരിപ്പിക്കുന്നു

2009 ജൂണ്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച ഫ്‌ളൈദുബായ് ഇതാദ്യമായാണ് യൂണിഫോമില്‍ മാറ്റം വരുത്തുന്നത്

ദുബായ്: ഒന്‍പതാം വാര്‍ഷികത്തിലേക്ക് കടക്കുന്ന ഫ്‌ളൈദുബായ് ജീവനക്കാര്‍ക്കായി പുതിയ യൂണിഫോം തയാറാക്കി. പൈലറ്റുമാര്‍, വിമാനത്തിനകത്തെ മറ്റ് ജോലിക്കാര്‍, ട്രെയ്‌നിംഗ്, എന്‍ജിനീയറിംഗ്, മെയ്ന്റനന്‍സ് ജീവനക്കാര്‍ തുടങ്ങി 2500-ലേറെ പേര്‍ പുതുതായി രൂപകല്‍പ്പന ചെയ്യപ്പെട്ട യൂണിഫോം ധരിക്കും.

2009 ജൂണ്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച ഫ്‌ളൈദുബായ് ഇതാദ്യമായാണ് യൂണിഫോമില്‍ മാറ്റം വരുത്തുന്നത്. ഫ്‌ളൈദുബായ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്ന ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളില്‍ ആദ്യത്തേത് ഈ വര്‍ഷാവസാനം ലഭ്യമാകും. ഇതിന്റെ ആദ്യ സര്‍വീസിനോടനുബന്ധിച്ചായിരിക്കും പുതിയ യൂണിഫോം പ്രാബല്യത്തില്‍ വരുന്നത്. പുറത്തിറക്കുന്നതിനു മുന്‍പ് യൂണിഫോം കാണാന്‍ താല്‍പര്യമുള്ളവര്‍ ഫ്‌ളൈദുബായ് ന്യൂസ്‌റൂമിലെ വിഡിയോയില്‍ കണ്ണോടിച്ചാല്‍ മതി.

പുതുവഴികള്‍ തേടിയുള്ള യാത്രയ്ക്ക് സര്‍വീസാരംഭിച്ചനാള്‍ മുതല്‍ തന്നെ ഫ്‌ളൈദുബായ് തുടക്കം കുറിച്ചിട്ടുള്ളതാണെന്ന് പുതിയ കാല്‍വയ്പിനെക്കുറിച്ച് സംസാരിക്കവെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു. ഫ്‌ളൈദുബായ്ക്ക് പുതിയ പരിവേഷം നല്‍കുന്നതിനായി ചുമതല ഏല്‍പ്പിക്കപ്പെട്ട ദുബായിലെ എ റൊണൈ എല്‍എല്‍സിയാണ് പുതിയ യൂണിഫോം രൂപകല്‍പ്പന ചെയ്തത്. ഫ്‌ളൈദുബായ് ബ്രാന്‍ഡിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതും ജീവനക്കാരുടെ സൗകര്യം കണക്കിലെടുത്തുകൊണ്ടുള്ളതുമാണ് പുതിയ വേഷം. 58 വരും തലമുറ ബോയിംഗ് 737-800 വിമാനങ്ങള്‍ കൈവശമുള്ള ഫ്‌ളൈദുബായ് പ്രാഗ് മുതല്‍ ബാങ്കോക്ക് വരെ 44 രാജ്യങ്ങളിലായി 94 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തിവരുന്നു. 2023 അവസാനത്തോടെ 100 ബോയിംഗ് 737 മാക്‌സ് 8 എയര്‍ക്രാഫ്റ്റുകള്‍കൂടി കമ്പനിക്ക് സ്വന്തമാവും.

Comments

comments

Categories: Arabia