ജിഎസ്ടി ; നികുതി പരിഷ്‌കരണം പ്രശംസനീയം: എഡിബി മേധാവി

ജിഎസ്ടി ; നികുതി പരിഷ്‌കരണം പ്രശംസനീയം: എഡിബി മേധാവി

നോട്ട് അസാധുവാക്കല്‍ പ്രതീക്ഷിച്ചത്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടില്ല

ന്യൂഡെല്‍ഹി: ഇന്ത്യയിലാകെ ചരക്കുസേവന നികുത്തി നടപ്പാക്കാനായതില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് തകേഹികോ നാ കോ. ഈ പുതിയ പരിഷ്‌കാരത്തില്‍ തനിക്കേറെ പ്രതീക്ഷകളുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2016ല്‍ അവസാനമായി ഇന്ത്യയില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന അവസ്ഥയുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഇന്ത്യയിലെ സാമ്പത്തിക നയത്തില്‍ ഏറെ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചിലര്‍ പ്രതീക്ഷിച്ചയത്ര കോളിളക്കം നോട്ട് അസാധുവാക്കല്‍ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ സംസാരിക്കവേ കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആള്‍ക്കാര്‍ക്കിടയില്‍ പലതരം ആശങ്കകള്‍ നിലനിന്നിരുന്നു. നികുതി പരിഷ്‌കരണങ്ങള്‍ നടപ്പാക്കുക എന്നത് ഏറെ ബുദ്ധിമുട്ടു തന്നെയാണ്. നിരവധി ചര്‍ച്ചകളിലൂടെ ഇത്തരമൊരു തീരുമാനമെടുത്ത സര്‍ക്കാരിനെ താന്‍ അഭിനന്ദിക്കുന്നവെന്ന് തകേഹികോ നാ കോ പറഞ്ഞു. സാമ്പത്തികപരമായി ഇന്ത്യയെ ഒറ്റ രാജ്യമാക്കി മാറ്റുന്നതില്‍ പുതിയ പരിഷ്‌കരണം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

വാണിജ്യ- വ്യവസായ പ്രവര്‍ത്തനങ്ങല്‍ എളുപ്പത്തില്‍ നടത്തുന്നതിനു വേണ്ടി എല്ലാവരുടെയും ആവശ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള ഒരു നിലപാടാണ് ജിഎസ്ടിയുടെ കാര്യത്തില്‍ നടപ്പിലായതെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. സാധാരണഗതിയില്‍ ജനാധിപത്യത്തില്‍ ഏല്ലാ തരം ആളുകളുടെയും ആവശ്യകതകള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. നികുതി സമ്പ്രദായത്തിലെ സങ്കീര്‍ണതകള്‍ അവസാനിച്ച് ഒരു സംയോജിത രൂപത്തിലെത്തി. എങ്കിലും നടത്തിപ്പുമായി ബന്ധപ്പെട്ട് ഇനിയും പരാതികളും പരിമികളും ഉയര്‍ന്നുവരാമെന്നും അവയും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും എഡിബി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

Comments

comments