നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് എന്‍ഐപിഎം അവാര്‍ഡ്

നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് എന്‍ഐപിഎം അവാര്‍ഡ്

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് (എന്‍ഐപിഎം) ഏര്‍പ്പെടുത്തിയ ബെസ്റ്റ് കോര്‍പ്പറേറ്റ് സിറ്റിസണ്‍ അവാര്‍ഡ് 2017ലെ കാറ്റഗറി ഒന്നില്‍ നിറ്റാ ജലാറ്റിന്‍ കമ്പനി ഒന്നാം സ്ഥാനം നേടി. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് ജെ ബി കോശിയില്‍ നിന്നും കാതികൂടം ഫാക്റ്ററിയിലെ ഡിവിഷന്‍ ഹെഡ് എ എന്‍ കണ്ണന്‍, എച്ച്ആര്‍ ഹെഡ് ഡോ. സാബു അഗസ്റ്റിന്‍, എജിഎം വര്‍ക്‌സ് പോളി സെബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.

Comments

comments

Categories: Business & Economy