ഓണ്‍ലൈനിലും സ്മാര്‍ട്ട് ആകാന്‍ മാക്‌സ് ഫാഷന്‍

ഓണ്‍ലൈനിലും സ്മാര്‍ട്ട് ആകാന്‍ മാക്‌സ് ഫാഷന്‍

ഇ-കൊമേഴ്‌സിലും മികച്ച വളര്‍ച്ച കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് മാക്‌സ് ബ്രാന്‍ഡ്

കൊച്ചി : മുന്‍നിര ഫാഷന്‍ ബ്രാന്‍ഡായ മാക്‌സ് ഇനി ഓണ്‍ലൈനിലും. www.maxfashion.com എന്ന പേരലിാണ് മാക്‌സിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തനമാരംഭിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലും മാക്‌സ് ആപ്പ് രൂപത്തില്‍ ലഭ്യമാകും. www.litemaxfashion.com എന്ന മൊബീല്‍ സൗഹൃദ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്.

മൊബീല്‍ സൗഹൃദ ആപ് അഞ്ചിരട്ടി വേഗതയുള്ളതാണ്, ഡാറ്റ ഉപഭോഗം മൂന്നിരട്ടി കുറവും. കാഷ് ഓണ്‍ഡെലിവറി, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പേ്ടിഎം, ജിയോമണി, മോബിക്വിക് തുടങ്ങിയ പേമെന്റ് പ്ലാറ്റ്‌ഫോമുകളിലൂടെ എല്ലാവിധ സാമ്പത്തിക വിനിമയങ്ങളും നടത്താാനുള്ള സംവിധാനവും മാക്‌സിലുണ്ട്.

റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, അനുബന്ധ വസ്തുക്കള്‍ തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും മാക്‌സ് ഫാഷന്‍  ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ഇപ്പോള്‍ ഒരു ശതമാനം ഓണ്‍ലൈന്‍ വ്യാപാരമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 5-6 വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ വിപണിയില്‍
ആധിപത്യം നേടുകയാണ് ലക്ഷ്യം.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വരുമാനം 34 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്ന് മാക്‌സ് ഫാഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ വസന്ത് കുമാര്‍ പറഞ്ഞു.ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് മാക്‌സ്ഫാഷന്‍. അതുകൊണ്ട് ലാന്‍ഡ് മാര്‍ക്ക് റിവാര്‍ഡ്‌സ് ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും മാക്‌സ് ഫാഷനിലും ലഭിക്കുമെന്ന് അദ്ദേഹം. ഓരോ 200 രൂപയ്ക്കും രണ്ട് പോയ്ന്റുവീതം ലഭിക്കും.

രാജ്യത്തെ 18000-ലേറെ പിന്‍കോഡ് മേഖലകളില്‍ മാക്‌സ് ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. 15 ദിവസത്തിനുള്ളില്‍ ഉല്‍പന്നം മടക്കി അയക്കാന്‍ ഉപഭോക്താവിന് ഓപ്ഷനും ഉണ്ട്. 999 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓര്‍ഡറിനും ഷിപ്പിംഗ് ചാര്‍ജ് സൗജന്യമാണ്. ഇപ്പോള്‍ മാക്‌സ് 200 എന്ന കോഡ് ഉപയോഗിച്ച്, ആപ്പ് വഴി 1199 രൂപയ്ക്കുമേല്‍ സാധനം വാങ്ങുന്നവര്‍ക്ക് 200 രൂപയുടെ ഡിസ്‌കൗണ്ടും ഉണ്ട്-കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.

Comments

comments

Categories: Business & Economy, Slider