ഇന്ത്യയെ വെല്ലുവിളിച്ച് ചൈനീസ് ദേശീയ മാധ്യമങ്ങള്‍

ഇന്ത്യയെ വെല്ലുവിളിച്ച് ചൈനീസ് ദേശീയ മാധ്യമങ്ങള്‍

ബീജിംഗ്: ഇന്ത്യയ്‌ക്കെതിരെയുള്ള ഭീഷണിയുമായി ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ രംഗത്തെത്തി. സിക്കിം മേഖലയിലെ ഡോക്അലം പ്രദേശത്തു നിന്നും ഇന്ത്യന്‍ സൈന്യത്തോട് പുറത്തേക്കു പോകാന്‍ ആവശ്യപ്പെടുന്ന എഡിറ്റോറിയലുകളാണ് മാധ്യമങ്ങളില്‍ വന്നത്. സുരക്ഷാ കാരണങ്ങളാണ് ഇന്ത്യയിലുള്ള ചൈനീസ് പൗരന്‍മരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു ഉപദേശക സമിതിക്ക് രൂപം നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യ ഒരു ‘കയ്പ്പുള്ള പാഠം പഠിക്കേണ്ടതുണ്ടെന്ന്’ ചൈനയുടെ ദേശീയ ടാബ്ലോയ്ഡ് പത്രം ഗ്ലോബല്‍ ടൈംസ് പറയുന്നു. ഇന്ത്യ കണ്ണാടിയില്‍ നോക്കേണ്ടതുണ്ടെന്നാണ് ചൈനയിലെ മറ്റൊരു ഔദ്യോഗിക പത്രമായ ചൈന ഡെയ്‌ലിയില്‍ പറയുന്നത്.

1962ല്‍ ചൈന അതിര്‍ത്തി കടന്നപ്പോള്‍ ഉണ്ടായതിലും വലിയ നഷ്ടം ഇന്ത്യക്കുണ്ടാകുമെന്ന് തങ്ങളുടെ എഡിറ്റോറിയലിലൂടെ ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കുന്നു. ഡോക്അലം പ്രദേശത്തെ സംഘര്‍ഷാവസ്ഥ മൂന്നാഴ്ചയായിട്ടും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യയുടെ പ്രകോപനം ചൈനയിലെ ജനങ്ങളെ രോഷാകുലരാക്കിയെന്നും മാധ്യമങ്ങളിലുണ്ട്.

ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് നിന്നും ഇന്ത്യന്‍ പട്ടാളത്തെ പുറത്താക്കുന്നതിന് മതിയായ ശേഷി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ക്കുണ്ടെന്നും ഇന്ത്യന്‍ സൈന്യം അവരുടെ അതിര്‍ത്തിയിലേക്ക് മാന്യമായ രീതിയില്‍ മടങ്ങിയില്ലെങ്കില്‍ ചൈനീസ് സൈന്യം അവരെ പുറത്താക്കുമെന്നും ഗ്ലോബല്‍ ടൈംസ്മുന്നറിയിപ്പ് നല്‍കി.

പ്രശ്‌നം പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക അധികൃതര്‍ക്ക് പൂര്‍ണ അധികാരം നല്‍കണം. ഈ പ്രശ്‌നത്തില്‍ ഐക്യം നിലനിര്‍ത്താനും പത്രം ചൈനീസ് ജനതയോട് ആഹ്വാനം ചെയ്യുന്നു. ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തില്‍ ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇത് അനിവാര്യമാണെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. ആഭ്യന്തര സ്ഥിരതയ്ക്ക് ചൈന പ്രാധാന്യം നല്‍കുമെന്നും എന്നാല്‍ ഇന്ത്യയുമായി ഒരു പ്രശ്‌നത്തില്‍ മുഴുകുന്നത് ചൈന ആഗ്രഹിക്കുന്നില്ലെന്നും ഗ്ലോബല്‍ ടൈംസ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories, World