ജിഎസ്ടി: ജാഗ്വാര്‍ ലാന്റ് റോവറിന്റെ പുതുക്കിയ വില പ്രാബല്യത്തില്‍

ജിഎസ്ടി: ജാഗ്വാര്‍ ലാന്റ് റോവറിന്റെ പുതുക്കിയ വില പ്രാബല്യത്തില്‍

കൊച്ചി: ജിഎസ്ടി (ചരക്കുസേവന നികുതി) നിലവില്‍ വന്ന സാഹചര്യത്തില്‍ ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യയുടെ വിവിധ മോഡലുകള്‍ക്ക് പുതുക്കിയ വില നിശ്ചയിച്ചു. ജൂലൈ ഒന്നു മുതല്‍ പുതുക്കിയവില പ്രാബല്യത്തില്‍ വന്നു.

പുതിയ നികുതി സംവിധാനത്തെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യയുലുടനീളമുള്ള 25 ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പുതിയ നിരക്കില്‍ വാഹനങ്ങള്‍ സ്വന്തമാക്കാവുന്നതാണെന്നും ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ പ്രസിഡന്റ് ആന്റ് മാനേജിംഗ് ഡയറക്റ്റര്‍ രോഹിത് സൂരി അറിയിച്ചു.

ജാഗ്വാര്‍ എക്‌സ് ഇ, എക്‌സ്എഫ്, എക്‌സ്‌ജെ, ഡിസ്‌കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് തുടങ്ങി 5 മോഡലുകളാണ് നിലവില്‍ ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ പുറത്തിറക്കുന്നത്.

Comments

comments

Categories: Auto