ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഗൗട്ട് രോഗനിര്‍ണ്ണയത്തിന് ഡ്യൂവല്‍ എനര്‍ജി സിടി സ്‌കാന്‍

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഗൗട്ട് രോഗനിര്‍ണ്ണയത്തിന് ഡ്യൂവല്‍ എനര്‍ജി സിടി സ്‌കാന്‍

കൊച്ചി: ഗൗട്ട് രോഗനിര്‍ണ്ണയത്തിന് കേരളത്തില്‍ ഇതാദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഡ്യൂവല്‍ എനര്‍ജി സിടി സ്‌കാന്‍ (ഡിഇസിടി) പ്രവര്‍ത്തനം തുടങ്ങി. ഓര്‍ത്തോപീഡിക്‌സ്, റൂമറ്റോളജി വകുപ്പുകള്‍ റേഡിയോളജി വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിലൂടെയാണ് ഇത് സാധ്യമായത്. ഗൗട്ട് രോഗികളില്‍ മോണോസോഡിയം യൂറേറ്റ് അടിയുന്നത് നിര്‍ണ്ണയിക്കാന്‍ ഡിഇസിടി സഹായിക്കുന്നതിനാല്‍ ഗൗട്ട് രോഗം കൃത്യതയോടെ കണ്ടെത്താന്‍ സാധിക്കും.

ഗൗട്ട് എന്നു പറയുന്നത് ഒരു തരം സന്ധിവാതമാണ്. പെട്ടെന്ന് പൊള്ളുന്ന തരത്തിലുള്ള വേദന, അവയവങ്ങള്‍ വഴങ്ങാതെ വരിക, സന്ധികളില്‍ പ്രത്യേകിച്ച് തള്ളവിരലില്‍ നീര് എന്നീ ലക്ഷണങ്ങളാണ് ഈ രോഗം കാണിക്കുക. ഈ ലക്ഷണങ്ങളെല്ലാം വീണ്ടും വരാവുന്നതും കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ സന്ധികള്‍, സ്‌നായുക്കള്‍, മറ്റ് കലകള്‍ എന്നിവയെ കാലക്രമേണ ബാധിക്കാവുന്നതാണ്. ലക്ഷണങ്ങള്‍ അവ്യക്തവും മറ്റ് എതെങ്കിലും രോഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവയുമായതിനാല്‍ ഗൗട്ട് ആണ് രോഗമെന്ന് കണ്ടെത്താന്‍ പ്രയാസമാണ്.

ഗൗട്ട് രോഗം നിര്‍ണ്ണയിക്കാന്‍ സന്ധികളിലെ ശ്ലേഷ്മദ്രവം അല്ലെങ്കില്‍ കോശങ്ങളുടെ തീവ്രത പരിശോധിക്കുകയും പിന്നീട് മോണോ സോഡിയം യൂറേറ്റ് ക്രിസ്റ്റലുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് റൂമറ്റോളജിസ്റ്റ് ഡോ. ജോ. തോമസ് പറഞ്ഞു. ഡ്യൂവല്‍ എനര്‍ജി സിടി സ്‌കാന്‍ മുറിവുകളുണ്ടാക്കാതെ ഗൗട്ട് രോഗനിര്‍ണ്ണയവും മറ്റ് ക്രിസ്റ്റല്‍ ആര്‍ത്രോപ്പതിയും വളരെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Life, World