ലാപ്‌ടോപ് നിരോധനം യുഎസ് ഇന്ന് പിന്‍വലിക്കും: തുര്‍കിഷ് എയര്‍ലൈന്‍സ്

ലാപ്‌ടോപ് നിരോധനം യുഎസ് ഇന്ന് പിന്‍വലിക്കും: തുര്‍കിഷ് എയര്‍ലൈന്‍സ്

തുര്‍കിഷ് എയര്‍ലൈന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബിലാല്‍ എക്‌സിയാണ് ട്വിറ്ററിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചത്

അന്‍കാര: യുഎസിലേക്കുള്ള വിമാനങ്ങളില്‍ മൊബീല്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ നിന്ന് ചില രാജ്യങ്ങളെ ഇന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തുര്‍കിഷ് എയര്‍ലൈന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബിലാല്‍ എക്‌സി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജൂലൈ അഞ്ചിന് നിരോധനം നീക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയില്ല.

മാര്‍ച്ചില്‍ യുഎസ് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ തുര്‍ക്കിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 എയര്‍പോര്‍ട്ടുകളില്‍ നിന്നും യുഎസിലേക്ക് പറക്കുന്ന വിമാനങ്ങളുടെ ക്യാബിനില്‍ മൊബീല്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവേശിപ്പിക്കുന്നതിലാണ് നിരോധനം നിലനില്‍ക്കുന്നത്. നിരോധനം വന്നതോടെ ബിസിനസ് ക്ലാസ്സിലെ യാത്രക്കാര്‍ക്ക് തുര്‍ക്കിയിലെ പ്രധാന വിമാനകമ്പനിയായ തുര്‍ക്കിഷ് എയര്‍ലൈന്‍സിലെ ലാപ്‌ടോപ് നല്‍കിയിരുന്നു.

അബുദാബിയിലെ വിമാനത്താവളത്തെ നിരോധനത്തില്‍ നിന്ന് പിന്‍വലിച്ചതാണ് മറ്റുള്ള വിമാനത്താവളങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ലാപ്‌ടോപ്പില്‍ ബോംബ് ഒളിപ്പിച്ച് ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് യുഎസ്.

Comments

comments

Categories: Slider, World