മികവിന്റെ കേന്ദ്രമായി ലുര്‍ദ് മാതാ കോളെജ്

മികവിന്റെ കേന്ദ്രമായി ലുര്‍ദ് മാതാ കോളെജ്

ശാസ്ത്ര സാങ്കേതിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ മികച്ച വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ലുര്‍ദ് മാതാ കോളെജ്. ആകര്‍ഷകമായ നിരവധി സ്‌കോളര്‍ഷിപ്പ് പദ്ധതികളും കോളെജ് കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്

ശാസ്ത്ര സാങ്കേതിക രംഗത്ത് മികവുറ്റവരെ വാര്‍ത്തെടുക്കുന്ന തലസ്ഥാന നഗരിയിലെ മുന്‍നിര കോളെജുകളിലൊന്നാണ് ലുര്‍ദ് മാതാ എന്‍ജിനീയറിംഗ് കോളെജ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ലുര്‍ദ് മാതാ കാത്തലിക്ക് എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ തിരുവനന്തപുരം ആസ്ഥാനമായി 2002ലാണ് ലുര്‍ദ് മാതാ കോളെജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആരംഭിക്കുന്നത്.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്റെയും എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെയും അംഗീകാരത്തോടെയാണ്് കോളെജ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിന് ശാസ്ത്ര സാങ്കേതിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തരായവരെ വാര്‍ത്തെടുക്കുകയാണ് കോളെജിന്റെ പരമമായ ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.

25ഓളം ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വിശാലമായ കാംപസ് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റേയും അനുഭവ സമ്പത്തിന്റേയും ഈറ്റില്ലമാണ്. സിവില്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്നിവയാണ് ഈ കോളെജിലെ ബിടെക് കോഴ്‌സുകള്‍. അപ്ലയ്ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, കണ്‍ട്രോള്‍ സിസ്റ്റം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഇവിടെയുണ്ട്. ഇതിനൊപ്പം എംഎസ്‌സി, എംബിഎ കോഴ്‌സുകളും കോളെജ് ലഭ്യമാക്കുന്നു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന അനുപാതത്തില്‍ സര്‍ക്കാര്‍ സീറ്റുകളിലും മാനേജ്‌മെന്റ് സീറ്റുകളിലും പ്രവേശനപരീക്ഷയുടേയും മെറിറ്റിന്റേയും അടിസ്ഥാനത്തിലും എന്‍ആര്‍ഐ സീറ്റുകളില്‍ നേരിട്ടുള്ള പ്രവേശനവുമാണ് ഇവിടെയുള്ളത്.

ആകര്‍ഷകമായ നിരവധി സ്‌കോളര്‍ഷിപ്പ് പദ്ധതികളും ലുര്‍ദ് മാതാ കോളെജ് ഓഫ് സയന്‍സ് നല്‍കുന്നുണ്ട്. പഠന മികവിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ലുര്‍ദ്മാതാ കാത്തലിക്ക് എജുക്കേഷണല്‍ സൊസൈറ്റി നേരിട്ട് നല്‍കുന്ന ‘കാരുണ്യ വര്‍ഷം’ എന്ന പേരിലുള്ള സ്‌കോളര്‍ഷിപ്പും സര്‍ക്കാര്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളും ഇവിടെയുള്ള കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതില്‍ മാനേജ്‌മെന്റ് വളരെ കാര്യക്ഷമമായി ഇടപെടുന്നുണ്ട്.

29 അംഗ കമ്മിറ്റിയാണ് കോളെജ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫാദര്‍ ജോസ് വിരുപ്പേല്‍ പ്രസിഡന്റും ഫിലിപ്പ് ജോണ്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ലുര്‍ദ് മാതാ കോളെജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ വിജയത്തിന് മുതല്‍ക്കൂട്ടാവുന്നത്. ലുര്‍ദ് മാതാ കോളെജ് ഡയറക്റ്റര്‍ പ്രൊഫസര്‍ പി എം ഹോര്‍മീസും പ്രിന്‍സിപ്പല്‍ ഡോ. വി ശ്യാം പ്രകാശും എന്‍ജിനീയറിംഗ് രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ്.

Comments

comments

Categories: Education, FK Special