‘ആരോഗ്യ വിദ്യാഭ്യാസം ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു’

‘ആരോഗ്യ വിദ്യാഭ്യാസം ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു’

എജുക്കോണ്‍ 2017 സീരിസില്‍ ഫ്യൂച്ചര്‍ കേരള ഇന്ന് അവതരിപ്പിക്കുന്നത് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായരുടെ കാഴ്ച്ചപ്പാടുകളാണ്. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ പോരായ്മകളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്

ആരോഗ്യവിദ്യാഭ്യാസമേഖലകളില്‍ കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാട് നല്‍കുന്നതായിരുന്നു കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായരുടെ വാക്കുകള്‍. നമ്മുടെ വിദ്യാഭ്യാസത്തിലെ ചെറിയ പോരായ്മകള്‍ നികത്താന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുത്താല്‍ മാത്രം മതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ധാര്‍മ്മികതകയില്ലെന്ന പറഞ്ഞ് ഖേദം പ്രകിടിപ്പിക്കുന്നവരാണ് നമ്മളിലില്‍ പലരും. എന്നാല്‍ ആഭ്യസ്ഥവിദ്യരേക്കാള്‍ മൂല്യവും ധാര്‍മ്മികതയുമുള്ളത് ഉന്നത വിദ്യാഭ്യാസം ചാര്‍ത്തിക്കിട്ടാത്ത സാധാരണക്കാര്‍ക്ക് തന്നയൊണെന്ന് സാഹചര്യങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്-അദ്ദേഹം നിലപാട് വ്യക്തമാക്കി. ഡോക്റ്റര്‍മാരും നേഴ്‌സുമാരും ഉള്‍പ്പടെ ആരോഗ്യമേഖലയിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും സമൂഹത്തിന് മികച്ച ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള കാവല്‍ മാലാഖമാരെപ്പോലെയാകണമെന്നും അദ്ദേഹം പറഞ്ഞു.

ബജാജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ സര്‍വകലാശാലയ്ക്ക് വിത്തുപാകുന്നത്. സാധാരണ സര്‍വകലാശാലകള്‍ ആരോഗ്യ മേഖലയിലെ വിഷയങ്ങള്‍ക്ക് ശ്രദ്ധകൊടുക്കുന്നില്ലെന്ന പോരായ്മ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു എല്ലാ സംസംസ്ഥാനങ്ങളിലും ആരോഗ്യ സര്‍വകലാശാലകളുടെ രൂപീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ആരോഗ്യ മേഖലയില്‍ കേരളം നേട്ടങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്. താരതമ്യേന ചെലവ് കുറഞ്ഞ ചികിത്സകളും മികച്ച സൗകര്യങ്ങളും പ്രാവീണ്യം നേടിയ ഡോക്റ്റര്‍മാരും നേഴ്‌സുമാരുടങ്ങുന്ന ആരോഗ്യമേഖല കേരളത്തിന് അഭിമാനിക്കാവുന്നതാണെന്നും വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടുന്നു.

താഴേക്കിടയില്‍ പോലും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് കേരളത്തിന്റെ ആരോഗ്യ മേഖല. ആരോഗ്യ മേഖലയില്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ആധുനിക വൈദ്യശാസ്ത്രത്തില്‍ പഠനവും പരിശീലനവും നല്‍കികൊണ്ട് മറ്റ് വൈദ്യശാഖകളെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ആരോഗ്യ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്.

ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) യില്‍ രജിസ്റ്റര്‍ ചെയ്തവരാണ് പരീശീലനം നടത്തുന്ന 85 ഓളം ഡോക്റ്റര്‍മാരും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ 2000ത്തിലധികം ഡോക്റ്റര്‍മാരുണ്ട്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 1000ത്തില്‍ താഴെ മാത്രമാണ് ഡോക്റ്റര്‍ മാര്‍ ഉള്ളത്.

ആയുര്‍വേദവും അലോപ്പതിയും താരതമ്യം ചെയ്യുകയാണെങ്കില്‍ വളരെ കുറവ് ഡോക്റ്റര്‍മാര്‍ മാത്രമാണ് ആയുര്‍വേദ മേഖലയിലുള്ളത്. എന്നിരുന്നാലും ഇവരുടെ എണ്ണത്തില്‍ കാര്യമായ കുറവുകളൊന്നും സംഭവിക്കുന്നില്ലെന്നത് ആശ്വസാമാണെന്നും അദ്ദേഹം. അലോപ്പതിയില്‍ ഡോക്റ്റര്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ബിഎസ്‌സി നഴ്‌സിംഗ് ഏറെ പ്രാധാന്യമുള്ള വിഷയമാണെങ്കിലും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോകുന്നതായി ഡോ. എംകെസി നായര്‍ ചൂണ്ടിക്കാട്ടുന്നു.

ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും അവര്‍ എപ്പോഴും പുറകിലാകുന്നതും ചര്‍ച്ച ചെയ്യണമെന്ന് ഡോ. നായര്‍ പറയുന്നു. എന്നാല്‍ ആരോഗ്യ രംഗത്തെ വിദ്യാഭ്യാസത്തില്‍ കേരളം എത്രമാത്രം നേട്ടമുണ്ടാക്കിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് എംകെസി നായര്‍ മുന്നോട്ട് വച്ചത്. മെഡിക്കല്‍ കോഴ്‌സുകളുടെ പല ഡിവിഷനുകളും കേരളത്തിലുണ്ടെങ്കിലും അവയെല്ലാം ചില നഗരങ്ങളിലും ജില്ലകളിലും മാത്രമായി ഒതുങ്ങി നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പല ജില്ലകളിലും പല കോഴ്‌സുകളും ഇല്ലാത്ത അവസ്ഥയാണുള്ളത്. കൂടാതെ മലയോര മേഖല തീര്‍ത്തും അവഗണിക്കപ്പെടുകയും ചെയ്യുന്നതായി എംകെസി നായര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ പ്രാധാന ഹൈവേകളെ ചുറ്റിപ്പറ്റിയാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. തെക്കന്‍ കേരളത്തില്‍ വളരെ ഏറെ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയത്തുതന്നെ പല ജില്ലകളിലും ആരോഗ്യവിദ്യാഭ്യാസ രംഗം പുറകിലോട്ടാണ് നീങ്ങുന്നത്. നിരവധി സാധ്യതകളുണ്ടായിട്ടും അവ കാര്യമായി പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് ഇതിന്റെ കാരണം, ഇവിടങ്ങളില്‍ എന്ത് കൊണ്ട് കോളെജുകള്‍ ആരംഭിക്കുവാന്‍ താല്‍പര്യം കാണിക്കുന്നില്ല-അദ്ദേഹം ചോദിക്കുന്നു.

ആശയവിനിമയത്തില്‍ കാണുന്ന അപാകതയാണ് പല കുട്ടികളും നേരിടുന്ന പ്രധാനവിഷയം. പലപ്പോഴും തെറ്റില്ലാതെ എഴുതാന്‍ കഴിയാത്തവരാണ് നമ്മുെട കുട്ടികള്‍. ഈ അപാകതകള്‍ പരിഹരിക്കേണ്ടതിന് ഉതകുന്ന വിദ്യാഭ്യാസ നയങ്ങളാണ് ആവിഷ്‌കരിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോഴ്‌സുകള്‍ എല്ലാവര്‍ക്കും സാധ്യാമാകുന്ന വിധത്തില്‍ സിലബസും പഠന രീതികളും ചിട്ടപ്പെടുത്തണം. കഴിവും പ്രാവീണ്യവുമുള്ള തലമുറയെ ആണ് ആരോഗ്യരംഗത്ത് വാര്‍ത്തെടുക്കേണ്ടത്. കാരണം ഈ മേഖല അത്രയധികം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുമ്പോള്‍ മാത്രമേ ഏത് വികസനവും അര്‍ത്ഥവത്താകൂ.

Comments

comments

Categories: Education, FK Special