കാര്‍ബണ്‍ ഫോണില്‍ ഇനി ഭീം ആപ്പ്

കാര്‍ബണ്‍ ഫോണില്‍ ഇനി ഭീം ആപ്പ്

ഭീം ആപ്പ് സംയോജിപ്പിച്ചുക്കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ 4ജി ഫോണ്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കാര്‍ബണ്‍

ന്യൂഡെല്‍ഹി: ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പ് മുന്‍കൂറായി സംയോജിപ്പിച്ചുക്കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിക്കാനുള്ള ഒരുക്കത്തിലാണ് കാര്‍ബണ്‍ മൊബീല്‍സ്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റിലെ 70 ശതമാനം കൈയാളുന്ന ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍വിഭാഗത്തില്‍ കൂടുതല്‍ വില്‍പ്പന സ്വന്തമാക്കാനാണ് കാര്‍ബണ്‍ ശ്രമിക്കുന്നത്. ചൈനീസ് കമ്പനികള്‍ ഉയര്‍ത്തുന്ന കടുത്ത മല്‍സരത്തില്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ച് കമ്പനികളില്‍ നിന്നും കാര്‍ബണ്‍ പുറന്തള്ളപ്പെട്ടിരിക്കുകയാണ്.

കുറഞ്ഞ ചെലവിന് എല്ലാവിധ സുരക്ഷയോടും കൂടി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതു വഴി വില്‍പ്പന വര്‍ധിപ്പിക്കാനാകുമെന്നും സമൂഹത്തിന്റെ അടിത്തട്ടുവരെ സര്‍ക്കാരിന്റെ വലിയ സാമ്പത്തിക അജണ്ട പ്രാബല്യത്തില്‍ കൊണ്ടു വരുന്നതിന് സഹായിക്കാനാകുമെന്നും കാര്‍ബണ്‍ കണക്കുകൂട്ടുന്നു.

ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നതിനു വേണ്ടി നിരവധി മാര്‍ഗങ്ങള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കാര്‍ബണ്‍ മൊബീല്‍സ് എക്‌സിക്യൂിവ് ഡയറക്റ്റര്‍ ഷാഷിന്‍ ദേവ്‌സരെ പറഞ്ഞു. 5,500 രൂപയില്‍ താഴെ മാത്രം വിലവരുന്ന സ്മാര്‍ട്ട് ഫോണാണ് തങ്ങള്‍ അവതരിപ്പിക്കാനിരിക്കുന്ന ഏറ്റവും പുതിയ മോഡലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാന്‍ഡ്‌സെറ്റ് മേഖലയില്‍ ഏറ്റവും പുതുതായി സാമ്പത്തിക ഇടപാടുകള്‍ ഫോണിനൊപ്പം അവതരിപ്പിക്കുന്ന കമ്പനിയായി കാര്‍ബണ്‍ മാറുകയാണ്. സാംസംഗ്, മൈക്രോമാക്‌സ്, ഇന്റെല്‍ തുടങ്ങിയ കമ്പനികളാണ് മുമ്പ് ഇത്തരത്തില്‍ ഡിവൈസുകളില്‍ ഇടപാടുകള്‍ക്കായി ഇന്റഗ്രേറ്റഡ് ആപ്ലിക്കേഷനുകള്‍ അവരതിപ്പിച്ചിട്ടുള്ളത്.

2017 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ കണക്കു പ്രകാരം മൊബീല്‍ വാലെറ്റുകളിലൂടെയുള്ള ഇടപാടുകളുടെ മൂല്യം 350 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്കോടെ 3.6 ബില്ല്യണ്‍ ഡോളറിലെത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭീം ആപ്പ് ഇതുവരെ 20 മില്ല്യണ്‍ ആള്‍ക്കാരാണ് ഡൗണ്‍ലോഡ് ചെയ്തതെന്ന് നിതി ആയോഗ് പറയുന്നു.

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി കാര്‍ബണിന് പങ്കാളിത്തമുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയ ഭീം ആപ്പ് സേവനമുള്ള കാര്‍ബണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ 1500 ലധികം ഓഫ്‌ലൈന്‍ വിതരണക്കാര്‍ മുഖേനെ ഈ ആഴ്ച മുതല്‍ ലഭ്യമായി തുടങ്ങും. കവാഷ് ബാനറിന കീഴില്‍ ഭാവിയില്‍ കാര്‍ബണ്‍ പുറത്തിറക്കുന്ന ഉപകരണങ്ങളില്‍ ഇ-കെവൈസി, ആധാര്‍ സേവനം, ഡിജിലോക്കര്‍ തുടങ്ങിയ സേവനങ്ങളും ഇ-ഗവണ്‍മെന്റ് സേവനങ്ങളും ലഭ്യമാകും.
2017 ജൂണ്‍ ആകുമ്പോഴേക്കും രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 4 മുതല്‍ 8 ശതമാനം വരെ വര്‍ധനവോടെ 465 മില്ല്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു ലക്ഷ്യം വെച്ചുള്ള വിപുലീകരണ പദ്ധതികളും കാര്‍ബണ്‍ ലക്ഷ്യമിടുന്നുണ്ട്.

Comments

comments

Categories: Slider, Tech