2017 സ്‌കോഡ ഒക്ടേവിയ ഈ മാസം 13 ന്

2017 സ്‌കോഡ ഒക്ടേവിയ ഈ മാസം 13 ന്

കാറിന്റെ ബുക്കിംഗ് ഇതിനകം തുടങ്ങി

ന്യൂ ഡെല്‍ഹി : മൂന്നാം തലമുറ സ്‌കോഡ ഒക്ടേവിയയുടെ ഫേസ്‌ലിഫ്റ്റ് ഈ മാസം 13 ന് അവതരിപ്പിക്കും. കാറിന്റെ ബുക്കിംഗ് ഇതിനകം തുടങ്ങി. എംക്യുബി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച മൂന്നാം തലമുറ ഒക്ടേവിയ 2013 ലാണ് വിപണിയിലെത്തിച്ചത്.

2017 സ്‌കോഡ ഒക്ടേവിയയുടെ മുഖച്ഛായ വളരെയധികം മാറിയിട്ടുണ്ട്. ക്വാഡ്രാഎല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്ന് സ്‌കോഡ വിളിക്കുന്ന പുതിയ സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് ക്ലസ്റ്ററാണ് പുതിയ ഒക്ടേവിയയ്ക്ക് നല്‍കിയിരിക്കുന്നത്. നാല് കംപാര്‍ട്ട്‌മെന്റുകളായാണ് സ്പ്ലിറ്റ് ചെയ്തിരിക്കുന്നത് എന്ന കാരണത്താലാണ് സ്‌കോഡ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ലോ, ഹൈ ബീമുകള്‍ പ്രത്യേകം വേര്‍പ്പെടുത്തിയിട്ടുണ്ട്. ബംപറില്‍ പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഫോഗ് ലാമ്പുകളുമാണ് നല്‍കിയിട്ടുള്ളത്. ബംപറിലുടനീളമുള്ള ക്രോം സ്ട്രിപ്പ് പ്രീമിയം ഫീല്‍ കാഴ്ച്ചവെയ്ക്കുന്നു. ഗ്ലോസ്സി ബ്ലാക്ക് ഫിനിഷിലാണ് പുതുതായി ഗ്രില്ല് നിര്‍മ്മിച്ചിരിക്കുന്നത്. ഹുഡില്‍ പുതിയ ക്രീസുകള്‍ നല്‍കിയിട്ടുണ്ട്. പിന്‍ഭാഗത്തെ ടെയ്ല്‍ ലാമ്പുകള്‍ എല്‍ഇഡിയാണ്. റിയര്‍ ബംപര്‍ പരിഷ്‌കരിച്ചിരിക്കുന്നു.

നിലവിലെ അതേ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് 2017 സ്‌കോഡ ഒക്ടേവിയയ്ക്ക് നല്‍കിയിരിക്കുന്നത്. 1.8 ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ 178 ബിഎച്ച്പി കരുത്ത് നല്‍കും. 7-സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് ഘടിപ്പിച്ചിരിക്കുന്നത്. 1.4 ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ 147 ബിഎച്ച്പി കരുത്ത് നല്‍കും. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഡീസല്‍ വേരിയന്റിലെ 2.0 ടിഡിഐ എന്‍ജിന്‍ 147 ബിഎച്ച്പി കരുത്ത് സമ്മാനിക്കും. 6-സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ്.ഹ്യുണ്ടായി ഇലാന്‍ട്ര, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഫോക്‌സ്‌വാഗണ്‍ ജെറ്റ എന്നിയാണ് സ്‌കോഡ ഒക്ടേവിയയുടെ എതിരാളികള്‍.

Comments

comments

Categories: Auto