ജുമെയ്‌റ ഹോള്‍ഡിംഗ് സിഇഒ സ്റ്റീഫല്‍ ലേസര്‍ സ്ഥാനമൊഴിഞ്ഞു

ജുമെയ്‌റ ഹോള്‍ഡിംഗ് സിഇഒ സ്റ്റീഫല്‍ ലേസര്‍ സ്ഥാനമൊഴിഞ്ഞു

ജെറാള്‍ഡ് ലോലെസ്സിന്റെ പകരക്കാരനായി 2016 ഫെബ്രുവരിയിലാണ് സ്റ്റീഫന്‍ സ്ഥാനമേറ്റത്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജുമെയ്‌റ ഗ്രൂപ്പിന്റെ സിഇഒ സ്റ്റീഫന്‍ ലെസര്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചു. ഒരു വര്‍ഷം കമ്പനിയുടെ സിഇഒ ആയിരുന്ന സ്റ്റീഫന്‍ സ്വകാര്യ കാരണങ്ങള്‍ കൊണ്ടാണ് കമ്പനിയില്‍ നിന്ന് വിട്ടു പോയതെന്ന് ജുമൈറ ഗ്രൂപ്പ് അറിയിച്ചു.

നീണ്ടനാള്‍ കമ്പനിയുടെ പ്രസിഡന്റായും സിഇഒ ആയും ഇരുന്ന ജെറാള്‍ഡ് ലോലെസ്സിന്റെ പകരക്കാരനായി 2016 ഫെബ്രുവരിയിലാണ് സ്റ്റീഫന്‍ സ്ഥാനമേല്‍ക്കുന്നത്. സ്ഥാനം ഏറ്റതു മുതല്‍ ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വെച്ചതെന്നും കമ്പനിയുടെ പ്രധാന പദ്ധതികളായ ബുര്‍ജ് അല്‍ അറബ് ടെറസ്, ജുമെയ്‌റ അല്‍ നസീം എന്നീ പദ്ധതികള്‍ അദ്ദേഹം നടപ്പാക്കിയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കമ്പനിക്ക് വേണ്ടി ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദുബായ് ഹോള്‍ഡിംഗ്‌സും ജുമെയ്‌റ ഗ്രൂപ്പും സ്റ്റീഫന് നന്ദി അറിയിച്ചു. സ്റ്റീഫന് പകരം പുതിയ ആളെ സിഇഒ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു. അതുവരെ ജുമെയ്‌റ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാര്‍ക് ഡാര്‍ഡെന്നെ, ദുബായ് ഹോള്‍ഡിംഗ്‌സ് സിഇഒ എഡ്രിസ് അല്‍ റാഫിയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി.

Comments

comments

Categories: Business & Economy, World