ഗാന്ധിജിയുടെ ഛായാചിത്രവും എഴുത്തുകളും യുകെയില്‍ ലേലത്തിന്

ഗാന്ധിജിയുടെ ഛായാചിത്രവും എഴുത്തുകളും യുകെയില്‍ ലേലത്തിന്

ലണ്ടന്‍: ഛായാചിത്രങ്ങള്‍ക്കായി ഇരുന്നു കൊടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നയാളാണു ഗാന്ധിജിയെന്നു പറയപ്പെടുന്നുണ്ട്. എന്നാല്‍ 1931-ല്‍ ലണ്ടനില്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അവിടെ വച്ച് ജോണ്‍ ഹെന്റിയെന്ന കലാകാരനു വേണ്ടി ഗാന്ധിജി ഛായാചിത്രത്തിനായി പോസ് ചെയ്തു. അപൂര്‍വമെന്നു വിശേഷിപ്പിക്കുന്ന ഈ ചിത്രം ഈ മാസം 11ന് ലണ്ടനില്‍ വച്ച് ലേലം ചെയ്യും. ഈ ചിത്രത്തിനൊപ്പം ഗാന്ധിജി സുഭാഷ് ചന്ദ്ര ബോസിന് എഴുതിയതെന്നു പറയപ്പെടുന്ന എഴുത്തുകളും ലേലം ചെയ്യും.

ജോണ്‍ ഹെന്റി വരച്ച ഛായാചിത്രത്തില്‍ സത്യമാണ് ദൈവം-എംകെ ഗാന്ധിയെന്ന് എഴുതിയിട്ടുണ്ട്. കൂടെ 4-12-31 എന്നു തീയതിയും കുറിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ലേലത്തില്‍ നിശ്ചയിച്ചിരിക്കുന്ന തുക 8000-12000 പൗണ്ടാണ്. എഴുത്തുകള്‍ക്കു നിശ്ചയിച്ചിരിക്കുന്ന തുക 23,000-33,000 പൗണ്ടും.ലേലം സംഘടിപ്പിക്കുന്നത് സോത്തെബിസ് എന്ന ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ കോര്‍പറേഷനാണ്.

Comments

comments

Categories: Business & Economy, World