രാജ്യത്ത് ജോലി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ കമ്പനികളുടെ പട്ടിക പുറത്ത്

രാജ്യത്ത് ജോലി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ കമ്പനികളുടെ പട്ടിക പുറത്ത്

തുടര്‍ച്ചയായ നാലാം വര്‍ഷവും ഫെഡ്എക്‌സ് എക്‌സ്പ്രസ് പട്ടികയിലിടം നേടി

മുംബൈ: ഇന്ത്യയില്‍ ജോലി ചെയ്യുന്നതിന് ഏറ്റവും മികച്ച സാഹചര്യമുള്ള 20 കമ്പനികളില്‍ ഒന്നായി ഫെഡ് എക്‌സ് കോര്‍പ്പറേഷന്റെ സഹസ്ഥാപനമായ ഫെഡ്എക്‌സ് എക്‌സ്പ്രസിന് അംഗീകാരം ലഭിച്ചു. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഏറ്റവും മികച്ച 20 കമ്പനികളുടെ പട്ടികയില്‍ ഫെഡ്എക്‌സ് ഇടം പിടിക്കുന്നത്.

ജീവനക്കാരുടെ വളരെ രഹസ്യവും വിശ്വസ്തവുമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലും മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയുമാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്് ഈ സര്‍വേ നടത്തിയത്. ഏറ്റവും അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം വിലയിരുത്തുന്നതിനായി വേണ്ടി വര്‍ഷം തോറും ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പഠനമാണിത്. ഇന്ത്യന്‍ ഗതാഗത മേഖലയില്‍ ഏറ്റവും മികച്ച തൊഴില്‍ സാഹചര്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയിലും ഫെഡ്എക്‌സ് എക്‌സ്പ്രസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ഇവിടുത്തെ ടീമംഗങ്ങള്‍ എല്ലാവരും തങ്ങളുടെ ബിസിനസ് ചെയ്യുന്നത് അവരുടെ ഹൃദയത്തോടു ചേര്‍ത്തു വെച്ചാണ്. ഏറ്റവും മികച്ച തൊഴിലിടമായി കമ്പനിയെ മാറ്റുന്നതില്‍ ജീവനക്കാര്‍ വഹിക്കുന്ന പങ്കും ചെറുതല്ല,’ ഫെഡ്എക്‌സ് എക്‌സ്പ്രസ് ഇന്ത്യ ഗ്രൗണ്ട് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ഫിലിപ് ചെങ് പറഞ്ഞു. കമ്പനിയുടെ ടീമംഗങ്ങളുടെ തൊഴില്‍പരവും വ്യക്തിപരവുമായ വളര്‍ച്ചയ്ക്ക് ഉതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഫെഡെക്‌സ് നടത്തുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു മികച്ച അനുഭവം നല്‍കുന്നതില്‍ ഫെഡ്എക്‌സിന്റെ ജീവനക്കാര്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും ചെങ് കൂട്ടിച്ചേര്‍ത്തു.

പീപ്പിള്‍- സര്‍വ്വീസ്- പ്രൊഫിറ്റ് (പി-എസ്-പി) എന്ന തത്വശാസ്ത്രത്തിലൂന്നിയാണ് ഫെഡ്എക്‌സ് പ്രവര്‍ത്തിക്കുന്നത്. അതായത്, ഉപഭോക്താക്കള്‍ക്ക് എപ്പോഴും മികച്ച അനുഭവം നല്‍കുകയും അവരുടെ കാര്യങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കുകയും വഴി ബിസിനസില്‍ വരുമാനമുണ്ടാക്കുന്നതിനാണ് ഫെഡ്എക്‌സ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനം വീണ്ടും ബിസിനസിലേക്കു തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നു. പരിശീലനം, വികസന പ്രവര്‍ത്തനങ്ങള്‍, പാരിതോഷികങ്ങള്‍ തുടങ്ങി ജീവനക്കാരുടെ വ്യക്തിപരമായ വികസനത്തിന് സഹായകരമാകുന്ന പദ്ധതികളും ഫെഡ്എക്‌സ് നടത്തുന്നുണ്ട്.

Comments

comments

Categories: Business & Economy, World