വനിതകള്‍ക്കായി ഇതാ പിങ്ക് ആംബുലന്‍സ്

വനിതകള്‍ക്കായി ഇതാ പിങ്ക് ആംബുലന്‍സ്

രാവിലെ 11 മണിമുതല്‍ രാത്രി 11 വരെയാണ് ആംബുലന്‍സിന്റെ സേവനം ലഭ്യമാകുക

ദുബായ്: ദുബായില്‍ വനിതകള്‍ക്കായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസാണ് വുമണ്‍ ഒണ്‍ലി പിങ്ക് ആംബുലന്‍സ് ഒരുക്കിയിരിക്കുന്നത്. എല്ലാ ക്രമീകരണങ്ങളോടും കൂടിയ ആംബുലന്‍സില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര ശുശ്രൂഷ നല്‍കാന്‍ കഴിയുന്ന പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

രാവിലെ 11 മണി മുതല്‍ രാത്രി 11 വരെയാണ് ആംബുലന്‍സിന്റെ സേവനം ലഭ്യമാകുന്നത്. മികച്ച പരിശീലനം ലഭിച്ച വനിത മെഡിക്കല്‍ ജീവനക്കാരും ആംബുലന്‍സില്‍ ഉണ്ടാകും. പ്രസവം എടുക്കാനുള്ള സൗകര്യം വരെ ആംബുലന്‍സില്‍ സജ്ജീകരിച്ചിട്ടുണ്ട്. ലതീഫ ഹോസ്പിറ്റലുമായി സഹകരിച്ചാണ് വുമണ്‍ ഒണ്‍ലി പിങ്ക് ആംബുലന്‍സ് പ്രവര്‍ത്തിക്കുക.

മുതിര്‍ന്ന ഡോക്റ്റര്‍മാരില്‍ നിന്ന് പരിശീലനം നേടിയവരായിരിക്കും ആംബുലന്‍സില്‍ ഉണ്ടാവുക. നവജാത ശിശുവിനെക്കുറിച്ചും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് ചെയ്യേണ്ട ശുശ്രൂഷയെക്കുറിച്ചുമുള്ള പിഇഇപി കോഴ്‌സ് പാസായവരായിരിക്കും ഇവരെന്നും ദുബായ് ആംബുലന്‍സ് വ്യക്തമാക്കി. ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഖാലിഫ അല്‍ ദ്രായ് ആണ് പുതിയ സര്‍വീസ് പുറത്തിറക്കിയത്.

Comments

comments

Categories: World