ദിലീപിനൊപ്പം പള്‍സര്‍ സുനിയും; ദൃശ്യങ്ങള്‍ പുറത്ത്

ദിലീപിനൊപ്പം പള്‍സര്‍ സുനിയും; ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ തൃശൂരിലുള്ള ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയിരുന്നെന്നു തെളിയിക്കുന്ന ചിത്രം പുറത്ത്.ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സുനി എത്തിയത്.

തൃശൂര്‍ നഗരത്തിലെ പ്രമുഖ ക്ലബ്ബിലാണ് ചിത്രീകരണം നടന്നത്. ദിലീപിനൊപ്പം ക്ലബ്ബിലെ ജീവനക്കാര്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളിലാണ് പള്‍സര്‍ സുനി ഇടംപിടിച്ചത്. ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്.2016 നവംബര്‍ 13ന് ഒരേ ടവറിനു കീഴില്‍ ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുണ്ടായിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

Comments

comments

Categories: World