മീരാ കുമാറും രാംനാഥ് കോവിന്ദും തെലങ്കാനയില്‍

മീരാ കുമാറും രാംനാഥ് കോവിന്ദും തെലങ്കാനയില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളായ മീരാ കുമാറും രാംനാഥ് കോവിന്ദും പിന്തുണ തേടി ഈയാഴ്ച തെലങ്കാനയിലെ നിയമസഭ,ലോക്‌സഭാംഗങ്ങളെ സന്ദര്‍ശിക്കും. മീരാ കുമാര്‍ ഇന്നും രാംനാഥ് കോവിന്ദ് ചൊവ്വാഴ്ചയുമായിരിക്കും തെലങ്കാനയിലെത്തുക.

തെലങ്കാന കോണ്‍ഗ്രസിന്റെ ആസ്ഥാനമായ ഗാന്ധി ഭവനിലെത്തിയായിരിക്കും മീരാ കുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. തുടര്‍ന്നു തെലങ്കാനയില്‍ മീരാ കുമാറിന്റെ അച്ഛന്‍ ജഗ്ജീവന്‍ റാമിന്റെ പ്രതിമയില്‍ പൂമാല ചാര്‍ത്തിയതിനു ശേഷം എംപിമാര്‍,എംഎല്‍എമാര്‍, ഇടത് നേതാക്കള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ കാണും.

നാളെയായിരിക്കും രാംനാഥ് കോവിന്ദ് ഹൈദരാബാദിലെത്തുകയെന്നു ബിജെപി വക്താവ് കൃഷ്ണ സാഗര്‍റാവു പറഞ്ഞു. ഭരണപക്ഷത്തുള്ള ടിആര്‍എസിന്റെ എംഎല്‍എമാരെയും എംപിമാരെയും രാംനാഥ് കാണും. രാംനാഥിന്റെ സ്ഥാനാര്‍ഥിത്വത്തിന് ടിആര്‍എസ് പിന്തുണ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: World