മുകേഷിനോട് വിശദീകരണം തേടും

മുകേഷിനോട് വിശദീകരണം തേടും

കൊല്ലം: മലയാള സിനിമാ നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനുശേഷം കൊച്ചിയില്‍ വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടനും എംഎല്‍എയുമായ മുകേഷ് ദേഷ്യപ്പെട്ടു സംസാരിച്ചതില്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിക്ക് അതൃപ്തി. വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും ഇക്കാര്യത്തില്‍ മുകേഷില്‍നിന്നു വിശദീകരണം തേടുമെന്നും കൊല്ലം ജില്ലാ കമ്മറ്റി വ്യക്തമാക്കി. മുകേഷിന്റെ പ്രസ്താവന ആക്രമിക്കപ്പെട്ട നടിക്കെതിരേയുളളതാണെന്നും കമ്മിറ്റി വിലയിരുത്തി.

അടുത്ത ദിവസം കൊല്ലത്തെത്തുന്ന മുകേഷില്‍ നിന്നും വിശദീകരണം തേടാനാണു തീരുമാനം. മുകേഷ് പാര്‍ട്ടി അംഗമല്ല. എന്നാല്‍ ജനപ്രതിനിധി എന്ന നിലക്കായിരിക്കും പാര്‍ട്ടി വിശദീകരണം തേടുക. ജനപ്രതിനിധിയാണെന്നുളള ഉത്തരവാദിത്തം മുകേഷ് കാണിച്ചില്ലെന്നാണ് പാര്‍ട്ടിനേതാക്കളുടെ വികാരം. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

Comments

comments

Categories: World
Tags: mukesh