ജീവിതം വിജയത്തിലെത്തിക്കാന്‍

ജീവിതം വിജയത്തിലെത്തിക്കാന്‍

ചെറിയ ജീവിതത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ഉണ്ടാകും. ജീവിതത്തെ വിജയത്തിലേക്കെത്തിക്കാനായി സ്വന്തം മനസിനെയാണ് പാകപ്പെടുത്തേണ്ടത്.

ജീവിതത്തില്‍ നമുക്ക് വിജയവും പരാജയവും നേരിടേണ്ടതായി വരാറുണ്ട്. എന്നാല്‍ പരാജയത്തെ ധീരമായി നേരിട്ട് വിജയത്തിന്റെ ചവിട്ടുപടി താണ്ടുമ്പോഴാണ് പൂര്‍ണത ലഭിച്ചെന്ന തോന്നല്‍ നമുക്കുണ്ടാകുന്നത്. എന്നാല്‍ ഒരാളുടെ ജീവിതത്തിലെ വിജയവും പരാജയവും എല്ലാം നിര്‍ണ്ണയിക്കുന്നത് അവരവര്‍ തന്നെയാണ് എന്നുള്ള യാഥാര്‍ത്ഥ്യം എപ്പോഴും തിരിച്ചറിയപ്പെടേണ്ടതുണ്ട്. അല്ലാതെ പഴമക്കാര്‍ പറയുന്നത് പോലെ ‘എല്ലാം വിധിയല്ലേ’ എന്ന് പറഞ്ഞ് തള്ളരുത്. നമ്മള്‍ എപ്പോഴും ഉന്‍മേഷത്തോടെയും ചുറുചുറുക്കോടയും പെരുമാറാന്‍ ശ്രമിക്കണം. ഇഷ്ടപ്പെടാത്ത ഒരു ജോലി ചെയ്യുന്ന വ്യക്തി എല്ലായ്‌പ്പോഴും തന്റെ ജോലിയേയും ജീവിതത്തേയും കുറിച്ച് നെഗറ്റീവ് ആയി സംസാരിക്കുന്നത് തിരിച്ചുകയറാന്‍ സാധിക്കാത ഒരു അഗാധഗര്‍ത്തത്തിലേക്ക് സ്വയം നടന്നിറങ്ങുന്നതിന് തുല്യമാണ്. ഒരു വ്യക്തി സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരോട് സംസാരിക്കുന്നത് പോസിറ്റീവ് ആയിരിക്കണം. ഇതുപോലുള്ള സംസാരങ്ങള്‍ ഉള്ളില്‍ ആത്മവിശ്വാസം ഉണര്‍ത്താന്‍ സഹായിക്കും. ഇത് നിങ്ങളുടെ ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ടാലന്റ് സ്മാര്‍ട്ട് എന്ന പ്രസ്ഥാനം ഈ കാര്യങ്ങളില്‍ ആഴത്തിലുള്ള പഠനം തന്നെ നടത്തിയിട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം ആളുകളെയാണ് ഇവര്‍ ഈ പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഇതില്‍ നിന്നും ഇവര്‍ക്ക് മനസിലാക്കാന്‍ സാധിച്ചത് പരീക്ഷണത്തിനായി തെരഞ്ഞെടുത്തവരില്‍ 90 ശതമാനത്തിലധികം പേര്‍ക്കും ഇമോഷണല്‍ ഇന്റലിജന്‍സ്(ഇക്യു-വൈകാരിക ബുദ്ധി) ഉയര്‍ന്ന നിലയിലാണെന്നാണ്.

ഇത്ര ഉയര്‍ന്ന നിരക്കില്‍ ഇക്യു ഉള്ളതായിട്ടുള്ള വ്യക്തികള്‍ക്ക് നെഗറ്റീവ് സംസാരങ്ങള്‍ തിരിച്ചറിയാനും, നിയന്ത്രിക്കാനും കഴിവുള്ളവരാണ്. ഇവര്‍ക്കുള്ള ഈ വൈദഗ്ധ്യം അവരുടെ ജീവതത്തെ ഉന്നതിയില്‍ എത്തിക്കുന്നതിന് സഹായിക്കുമെന്ന് പഠനം പറയുന്നു.

പൊതുവെ മനുഷ്യര്‍ക്കുള്ളില്‍ കുറച്ചധികം വിശ്വാസങ്ങള്‍ ഇടം പിടിച്ചിട്ടുണ്ടാകും. വളരെ ചെറുപ്പം മുതല്‍ അവര്‍ ആ വിശ്വസങ്ങളെ ചുറ്റി പറ്റി ആയിരിക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ചില അവസരങ്ങളില്‍ ഈ വിശ്വസങ്ങള്‍ അവരുടെ ജീവിതത്തെ മുമ്പോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ മറ്റ് അവസരങ്ങളില്‍ ഇത് അവരുടെ ജീവിതത്തെ നാശത്തിലേക്ക് എത്തിക്കുന്നതിനും സഹായിക്കുന്നു. ഇതില്‍ പൊതുവായി ജനങ്ങളില്‍ കണ്ടുവരുന്ന ചില അബദ്ധ വിശ്വാസങ്ങള്‍ ഇതാ:

സമ്പൂര്‍ണത സമം വിജയം

എല്ലാമേഖലകളിലും പൂര്‍ണത നേടിയവര്‍ ആരുമുണ്ടാകില്ല. വിവിധതരത്തിലുള്ള പോരായ്മകളും സവിശേഷതകളും നിറഞ്ഞവരായിരിക്കും ജനങ്ങള്‍. എന്തു തന്നെ ആയാലും മനുഷ്യര്‍ തനിക്ക് ഉള്ള കഴിവില്‍ അഭിമാനിക്കാതെ ഇല്ലാത്ത കഴിവിനെ വിചാരിച്ച് ദുഖിക്കുന്നവരായിരിക്കും. ഇതുപോലുള്ള ചിന്തകള്‍ വെടിഞ്ഞ് നമുക്ക് ലഭ്യമായ കഴിവുകള്‍ ഉപയോഗിച്ച് നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുക.

ഇതെന്റെ വിധിയാണ്

ഭൂരിഭാഗം വരുന്ന ജനങ്ങളും തങ്ങള്‍ ഏര്‍പ്പെടാന്‍ പോകുന്ന പ്രവൃത്തിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുമോ ഇല്ലെയോ എന്ന എന്ന ചിന്തയുമായി സഞ്ചരിക്കുന്നവരാണ്. നിങ്ങളുടെ വിധി നിങ്ങളുടെ കൈയ്യില്‍ തന്നെയുണ്ട്. വിജയത്തിനായി നമ്മള്‍ കഠിനപ്രയത്‌നത്തില്‍ ഏര്‍പ്പെടേണ്ടതായുണ്ട്. വെറുതെ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള ശക്തികളെ പഴിച്ച് ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കാതിരിക്കുക. ചില സമയങ്ങളില്‍ നമ്മള്‍ ജീവിതത്തിന്റെ കാഠിന്യവശങ്ങള്‍ അഭിമുഖീകരിച്ചാല്‍ വരും നാളുകളില്‍ നല്ല ദിനങ്ങളായിരിക്കും കാത്തിരിക്കുന്നത്. ജീവിതത്തില്‍ ലഭിച്ചിരിക്കുന്ന അവസരങ്ങള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് നമ്മുടെ ജീവിതത്തിന്റെ ജയവും തോല്‍വിയും നിര്‍ണ്ണയിക്കുന്നത്.

ഒരിക്കലും അത് ചെയ്യരുത്

ജീവിതത്തില്‍ ഒരിക്കലും ഒരു കാര്യം ചെയ്യില്ല എന്ന തീരുമാനം എടുക്കരുത്. കാരണം ജീവിതവും സാഹചര്യങ്ങളും എല്ലായ്‌പ്പോഴും മാറിമറിഞ്ഞ് വരുന്നവയാണ്. ചിലപ്പോള്‍ നമ്മള്‍ ചെയ്യില്ല എന്ന് തീരുമാനിച്ചിരിക്കുന്ന കാര്യങ്ങള്‍ ചില സാഹചര്യങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സഹായകമായിട്ടുള്ളതായിരിക്കും. നിങ്ങള്‍ എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ അതിന് മാറ്റങ്ങള്‍ വരാതിരിക്കില്ല. ഇങ്ങനയുള്ള സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് സ്വയം നിയന്ത്രണം ഇല്ലെന്ന് തോന്നിപ്പിക്കാന്‍ സാധ്യതയുള്ളവയാണ്. ജീവിതത്തില്‍ ഒരിക്കലും ആ സാഹചര്യത്തിലേക്ക് എത്താതിരിക്കാന്‍ ശ്രമിക്കുക.

മറ്റുളവരുടെ അംഗീകാരമാണ് എന്റെ വിജയം

നിങ്ങളുടെ ജീവിതം, അത് നിങ്ങള്‍ക്ക് സ്വന്തമായിട്ടുള്ളതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെടണം എന്ന് തോന്നുകയാണെങ്കില്‍ നിങ്ങള്‍ ധൈര്യമായി അത് ചെയ്യുക. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നുള്ളതിനേകുറിച്ചുള്ള ചിന്ത നിങ്ങള്‍ പാടേ ഉപേക്ഷിക്കുക. എന്തുതന്നെ ആയാലും മറ്റുള്ളവര്‍ നിങ്ങളെ കുറിച്ച് ധരിച്ചിരിക്കുന്ന അത്ര നല്ലതോ, മോശമോ അല്ല നിങ്ങള്‍. പൊതുജനങ്ങള്‍ നിങ്ങളെ കുറിച്ച് എന്താണ് ധരിച്ചിരിക്കുന്നത് എന്ന് അന്വേഷിക്കേണ്ട ആവശ്യം ഇല്ല. എന്നാല്‍ ഒരു കാര്യം ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. അതുകൊണ്ട് ഇനിയുള്ള കാലം ഇതുപോലുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കാതെയിരിക്കുക.

ഭൂതകാലവും ഭാവിയും

ആവര്‍ത്തിച്ച് നേരിടേണ്ടിവരുന്നതായിട്ടുള്ള പരാജയങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായിരിക്കും. ഇതുപോലുള്ള അവസരങ്ങള്‍ നേരിടുന്നത് ഭാവിയില്‍ മെച്ചപ്പെട്ട ഫലം നേടാന്‍ കഴിയുമെന്ന വിശ്വാസത്തേയും തകരാറിലാക്കുന്നു. മിക്ക സമയങ്ങളിലും പരാജയങ്ങള്‍ നിങ്ങളെ തേടിയെത്തുന്നത് എളുപ്പമല്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ ലഭ്യമാകുന്നതിനായി സാഹസത്തില്‍ ഏര്‍പ്പെടുമ്പോഴായിരിക്കും. തോല്‍വിയില്‍ നിന്നും വിജയത്തിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കഴിവ് നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ളതാണ്. മൂല്യമുള്ളതായ എന്തെങ്കിലും നേടിയെടുക്കാന്‍ നിങ്ങള്‍ വെല്ലുവിളികള്‍ നേരിടേണ്ടതായിട്ടുണ്ട്. ആ യാത്രയ്ക്കിടയില്‍ പരാജയങ്ങള്‍ക്ക് നിങ്ങളെ തടയാന്‍ ആകില്ല എന്ന ഉറച്ച വിശ്വാസം മനസിലുണ്ടാകണം.

വികാരങ്ങളും യാഥാര്‍ത്ഥ്യവും

വികാരങ്ങളെ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് എങ്ങനെ വേര്‍തിരിക്കണമെന്ന് മനസിലാക്കണമെങ്കില്‍ ഇമോഷണല്‍ ഇന്റലിജന്‍സ് 2.0 എന്ന പുസ്തകം വായിച്ചിരിക്കണം. നിങ്ങള്‍ ഈ പുസ്തകം വായിച്ചിട്ടില്ല എങ്കില്‍ ഉടന്‍ തന്നെ ഇത് തീര്‍ച്ചയായും വായിക്കുക. അല്ലായെങ്കില്‍ വികാരം നിങ്ങളുടെ യാഥാര്‍ത്ഥ്യബോധത്തെ വിഴുങ്ങിക്കളയും. കഴിവുകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് ഇത് നിങ്ങളെ പിന്നോട്ടടിപ്പിക്കുകയും, നെഗറ്റീവായ ചര്‍ച്ചകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

Comments

comments

Categories: FK Special, Life, Motivation