ശബരീനാഥനും ദിവ്യയും വിവാഹിതരായി

ശബരീനാഥനും ദിവ്യയും വിവാഹിതരായി

തിരുവനന്തപുരം: മുന്‍ മന്ത്രിയും സ്പീക്കറുമായ ജി കാര്‍ത്തികേയന്റെയും ഡോ. എം ടി സുലേഖയുടെയും മകനും അരുവിക്കര എംഎല്‍എയുമായ കെ എസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. ഇന്നലെ രാവിലെ 9.30ക്ക് തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. രാഷ്ട്രീയ രംഗത്ത് നിന്നും വളരെ കുറച്ചുപേര്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല വി ഡി സതീശന്‍. കെ സി ജോസഫ്, ആന്റോ ആന്റണി, എസ് രാജേന്ദ്രന്‍, ടി പി ശ്രീനിവാസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments

comments

Categories: World