തോമാശ്ലീഹായുടെ ഓര്‍മ തിരുനാള്‍ ദിനത്തിലെ പരീക്ഷ മാറ്റിവയ്ക്കണം: കെസിബിസി

തോമാശ്ലീഹായുടെ ഓര്‍മ തിരുനാള്‍ ദിനത്തിലെ പരീക്ഷ മാറ്റിവയ്ക്കണം: കെസിബിസി

കൊച്ചി: ഡിഗ്രി കോഴ്‌സിനു മാനേജുമെന്റ് ക്വാട്ടയിലോ കമ്യൂണിററി ക്വാട്ടയിലോ അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥി, മെറിറ്റില്‍ സെലക്ഷന്‍ കിട്ടി അഡ്മിഷന്‍ എടുക്കാന്‍ വരുമ്പോള്‍ വീണ്ടും നേരത്തെ അടച്ച തുകയുടെ അത്രയും പണം അടക്കേണ്ടി വരുന്നു. കമ്യൂണിറ്റി, മാനേജുമെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളോടു യൂണിവേഴ്‌സിറ്റി കാണിക്കുന്ന വഞ്ചനാപരമായ ഈ നടപടി എത്രയും വേഗം പിന്‍വലിക്കണം. മാത്രമല്ല ഇതുവരെ അപ്രകാരം പിടിച്ചെടുത്ത തുക വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു നല്‍കാന്‍ വേണ്ട നടപടി വൈസ് ചാന്‍സലറുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഭാരതത്തിലെ ക്രൈസ്തവ വിശ്വാസികളുടെ പിതാവും യേശുക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ ഒരാളുമായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മ തിരുനാള്‍ ദിനം (ജൂലൈ 03) മാര്‍ത്തോമ്മാ പാരമ്പര്യം അവകാശപ്പെടുന്ന ക്രൈസ്തവ സമൂഹങ്ങള്‍ വളരെ പരിപാവനമായി ആഘോഷിക്കുന്ന ഒന്നാണ്.ക്രൈസ്തവരുടെ ഈ പ്രധാനപ്പെട്ട തിരുനാള്‍ ദിനത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പിജി പരീക്ഷകള്‍ നടത്തുന്നതു നസ്രാണി ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉളവാക്കുന്നതാണ്. ആയതിനാല്‍ പ്രസ്തുത ദിനത്തിലെ പരീക്ഷകള്‍ മാററിവയ്ക്കണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Comments

comments

Categories: World
Tags: kcbc