കര്‍ണനെ പ്രസിഡന്‍സി ജയിലിലേക്കു മാറ്റി

കര്‍ണനെ പ്രസിഡന്‍സി ജയിലിലേക്കു മാറ്റി

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സിഎസ് കര്‍ണനെ പ്രസിഡന്‍സി ജയിലിലേക്കു മാറ്റി. കോടതിയലക്ഷ്യത്തിന്റെ പേരില്‍ കഴിഞ്ഞയാഴ്ച കര്‍ണനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യസംബന്ധമായ അസ്വസ്ഥതയുണ്ടെന്ന കാരണത്താല്‍ അദ്ദേഹത്തെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 22-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചതിനെ തുടര്‍ന്നു ജൂണ്‍ 29നു രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്നാണു ജയിലിലേക്കു മാറ്റിയത്.മെയ് ഒന്‍പതിനാണ് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണനെ ആറ് മാസത്തെ കഠിന തടവിനു ശിക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ കര്‍ണന്‍ ഒരു മാസത്തോളം അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ പോവുകയായിരുന്നു. ജൂണ്‍ ആദ്യവാരം അദ്ദേഹം വിരമിച്ചിരുന്നു.

Comments

comments

Categories: World