ജിഎസ്ടിക്ക് കീഴില്‍ വ്യത്യസ്ത നികുതി നിരക്കില്‍ വരുന്ന ഉല്‍പ്പന്ന, സേവനങ്ങളെ അറിയാം

ജിഎസ്ടിക്ക് കീഴില്‍ വ്യത്യസ്ത നികുതി നിരക്കില്‍ വരുന്ന ഉല്‍പ്പന്ന, സേവനങ്ങളെ അറിയാം

നികുതിയില്ലാത്തവ

സാധനങ്ങള്‍

ചണം, മാംസം, മത്സ്യം, ചിക്കന്‍, മുട്ട, പാല്‍, മോര്, തൈര്, സ്വാഭാവിക തേന്‍, ശുദ്ധമായ പച്ചക്കറികളും പഴങ്ങളും, ധാന്യപ്പൊടി, കടലമാവ്, റൊട്ടി, പ്രസാദം, ഉപ്പ്, സിന്ദൂരം, സ്റ്റാംപുകള്‍, ജുഡീഷ്യല്‍ പേപ്പറുകള്‍, അച്ചടിച്ച പുസ്തകങ്ങള്‍, ന്യൂസ് പേപ്പറുകള്‍, വളകള്‍, കൈത്തറി, എല്ലുപൊടി, കാലിത്തീറ്റ, ഉപ്പ്, കണ്‍മഷി, കുട്ടികളുടെ ചിത്രം, കളറിംഗ് ബുക്കുകള്‍, മനുഷ്യ തലമുടി

സേവനങ്ങള്‍

1000രൂപയില്‍ താഴെ നിരക്ക് ഈടാക്കുന്ന ഹോട്ടലുകളും ലോഡ്ജുകളും

5 ശതമാനം ജിഎസ്ടി സാധനങ്ങള്‍

എല്ലില്ലാത്ത മത്സ്യം, 1000 രൂപയില്‍ താളെയുള്ള വസ്ത്രങ്ങള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, 500 രൂപയില്‍ താളെയുള്ള പാദരക്ഷകള്‍, ക്രീം, പാട നീക്കം ചെയ്ത പാല്‍പ്പൊടി, ബ്രാന്‍ഡഡ് പനീര്‍, ശീതീകരിച്ച പച്ചക്കറികള്‍, കോഫി, ചായ, സുഗന്ധ വ്യഞ്ജനങ്ങള്‍, പിസ റൊട്ടി, റസ്‌ക്, മണ്ണെണ്ണ, കല്‍ക്കരി, മരുന്നുകള്‍, സ്റ്റെന്റ്, ലൈഫ്‌ബോട്ടുകള്‍, കശുവണ്ടി, ഉണക്കമുന്തിരി, ഐസ്‌ക്രീം, ബയോ ഗ്യാസ്, ഇന്‍സുലിന്‍, ചന്ദനത്തിരി, പട്ടങ്ങള്‍, പോസ്‌റ്റേജ് അല്ലെങ്കില്‍ റവന്യു സ്റ്റാംപ് മുതലായവ

സേവനങ്ങള്‍

ഗതാഗത സേവനങ്ങള്‍ (റെയ്ല്‍വെ, വ്യോമ ഗതാഗതം), ചെറുകിട റെസ്റ്ററന്റുകള്‍

18 ശതമാനം ജിഎസ്ടി സാധനങ്ങള്‍

500 രൂപയില്‍ കൂടുതലുള്ള പാദരക്ഷകള്‍, ട്രേഡ്മാര്‍ക്കുകള്‍, ഗുഡ് വില്‍, സോഫ്റ്റ്‌വെയര്‍, ബീഡി പട്ട, ബിസ്‌ക്കറ്റുകള്‍(എല്ലാ വിഭാഗവും), ശുദ്ധീകരിച്ച പഞ്ചസാര, പാസ്ത, കോണ്‍ഫ്‌ളേക്‌സ്, കേക്കുകള്‍, കേടു വരാതെ സൂക്ഷിക്കുന്ന പച്ചക്കറികള്‍, ജാം, മസാല, സൂപ്പ്, ഐസ്‌ക്രീം, ഇന്‍സ്റ്റന്റ് ഫുഡ് മിക്‌സുകള്‍, മിനറല്‍ വാട്ടര്‍, ടിഷ്യു, കവര്‍, നോട്ട്ബുക്ക്, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, പ്രിന്റഡ് സര്‍ക്യൂട്ടുകള്‍, കാമറ, സ്പീക്കറുകളും മോണിട്ടറുകളും. കാജല്‍ പെന്‍സില്‍, തൊപ്പി,അലുമിനിയം ഫോയില്‍, ത്രാസുകള്‍ (ഇലക്ട്രോണിക്, ഇലക്ട്രോണിക് ഇതര), പ്രിന്റര്‍ (മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്ററുകളല്ലാത്ത), ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മര്‍, സിസിടിവി, ഓപ്റ്റിക്കല്‍ ഫൈബര്‍,മുള കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍, സ്വിമ്മിംഗ് പൂളും പാഡിംഗ് പൂളും,കറി പേസ്റ്റുകള്‍

സേവനങ്ങള്‍

മദ്യം നല്‍കുന്ന എസി ഹോട്ടലുകള്‍, ടെലികോം സേവനങ്ങള്‍, ഐടി സേവനങ്ങള്‍, റൂം നിരക്ക് 2500നും 7500നും ഇടയിലുള്ള ഹോട്ടലുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുള്ളിലെ റെസ്റ്റോറന്റുകള്‍

28 ശതമാനം ജിഎസ്ടി

സാധനങ്ങള്‍

ബീഡി, ച്യൂയിംഗം, ശര്‍ക്കരപ്പാനി, കൊക്കോ അടങ്ങാത്ത ചോക്ലേറ്റുകള്‍, ചോക്ലേറ്റ് അടങ്ങിയിട്ടുള്ള കേക്കും മധുര ബിസ്‌ക്കറ്റും, പാന്‍ മസാല, സോഡ പോലുള്ള വെള്ളങ്ങള്‍, പെയ്ന്റ്, ഡിയോഡറന്റുകള്‍, ഷേവിംഗ് ക്രീം, ഹെയര്‍ ഷാംപൂ,ഡൈ, സണ്‍സ്‌ക്രീന്‍, വാള്‍പേപ്പര്‍, സെറാമിക് ടൈലുകള്‍, വാട്ടര്‍ ഹീറ്റര്‍, ഡിഷ് വാഷര്‍, തൂക്കം നോക്കുന്ന മെഷിനുകള്‍, എടിഎം, വെന്‍ഡിംഗ് മെഷിന്‍, വാക്വം ക്ലീനര്‍, കത്രിക, ഓട്ടോമൊബില്‍, മോട്ടോര്‍സൈക്കിള്‍, വ്യക്തിപരമായ ആവശ്യത്തിനുള്ള എയര്‍ക്രാഫ്റ്റ്

സേവനങ്ങള്‍

സംസ്ഥാനത്തിന് കീഴിലുള്ള ലോട്ടറികള്‍, 7500ന് മുകളില്‍ നിരക്ക് ഈടാക്കുന്ന ഹോട്ടലുകള്‍, 5 സ്റ്റാര്‍ ഹോട്ടലുകള്‍,റേസ് ക്ലബ് ബെറ്റിംഗ്, സിനിമ

Comments

comments

Categories: Top Stories, World
Tags: GST Rates