ജിഎസ്ടി സമാരംഭപരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കും: രമേശ് ചെന്നിത്തല

ജിഎസ്ടി സമാരംഭപരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊച്ചിയില്‍ ഇന്നു നടക്കുന്ന സര്‍ക്കാരിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) സമാരംഭപരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണു പരിപാടി ബഹിഷ്‌കരിക്കുന്നത്. ഇന്ത്യയില്‍ ജമ്മു കാശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ജിഎസ്ടി സംബന്ധിച്ചു നിയമസഭയില്‍ ചര്‍ച്ച നടന്നതാണ്. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ ഓര്‍ഡനന്‍സായി ജിഎസ്ടി കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments

comments

Categories: Politics, World

Related Articles