സ്വവര്‍ഗ വിവാഹം ജര്‍മനി നിയമാനുസൃതമാക്കി

സ്വവര്‍ഗ വിവാഹം ജര്‍മനി നിയമാനുസൃതമാക്കി

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി. ഇതു സംബന്ധിച്ച ബില്‍ വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ഉപരിസഭ 226നെതിരേ 393 വോട്ടുകള്‍ക്കാണു പാസാക്കിയത്. നേരത്തേ അധോസഭ ഇതിനു അംഗീകാരം നല്‍കിയിരുന്നു. രണ്ട് സഭകളും അംഗീകാരം നല്‍കിയതോടെ സ്വവര്‍ഗ വിവാഹം ഈ വര്‍ഷം അവസാനത്തോടെ നിയമാനുസൃതമാകും.

ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ ബില്ലിനെ എതിര്‍ത്താണു വോട്ട് ചെയ്തത്. ‘എന്റെ അഭിപ്രായത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ളതാണു വിവാഹം. അല്ലാത്ത ബന്ധത്തെ താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും’ മെര്‍ക്കല്‍ പറഞ്ഞു.

Comments

comments

Categories: World