ശമ്പള വര്‍ധനയും പ്രൊമോഷനും മൂന്ന് മാസത്തേക്ക് വൈകിപ്പിച്ച് കൊഗ്നിസെന്റ്

ശമ്പള വര്‍ധനയും പ്രൊമോഷനും മൂന്ന് മാസത്തേക്ക് വൈകിപ്പിച്ച് കൊഗ്നിസെന്റ്

ബെംഗളുരു: ഐടി വ്യവസായം നേരിടുന്ന മാന്ദ്യത്തെ തുടര്‍ന്ന് ജിവനക്കാരുടെ വേതനം വര്‍ധിപ്പിക്കുന്നത് മൂന്ന് മാസത്തേക്ക് വൈകിപ്പിക്കാന്‍ കൊഗ്നിസെന്റ് തീരുമാനിച്ചു. വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ സാധാരണയായി ജൂലൈയിലാണ് നല്‍കാറുള്ളത്. എന്നാല്‍ ഇത് ഒക്‌റ്റോബറിലേക്ക് മാറ്റിവെച്ചിരിക്കുകയാണ് കൊാഗ്നിസെന്റ്. ജനുവരി-മാര്‍ച്ച് പാദത്തില്‍ 1000 ജീവനക്കാരെ മാത്രമാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഐടി കമ്പനി കൂട്ടിച്ചേര്‍ത്തത്. പ്രതിഫലത്തിനൊപ്പം പ്രമോഷന്‍ നല്‍കുന്നതും വൈകിപ്പിട്ടുണ്ട്.

വൈസ് പ്രസിഡന്റ് തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട ജീവനക്കാര്‍ ഏതെങ്കിലും തരത്തിലുള്ള പ്രമോഷനായി ഒക്‌റ്റോബര്‍ വരെ കാത്തിരിക്കണമെന്ന് കൊഗ്നിസെന്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍ ജിം ലെന്നോക്‌സ് ഇ മെയില്‍ സന്ദേശത്തില്‍ അറിയിച്ചിട്ടുള്ളത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 2,61,200 ആണ്. കൊന്ഗിസെന്റിന്റെ അറ്റാദായം 2016ല്‍ 4.3 ശതമാനം ഇടിഞ്ഞ് 1.55 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. 2017ല്‍ കമ്പനിയുടെ പ്രതീക്ഷിത വരുമാനം സൂചിപ്പിക്കുന്നത് 8-10 ശതമാനം മാത്രം വളര്‍ച്ചയാണ്.

എന്നാല്‍ പ്രവര്‍ത്തന ലാഭം കൂടുതല്‍ ശക്തിയുള്ളതാകുമെന്നും നിലവിലെ 18.9 ശതമാനത്തില്‍ നിന്ന് ഇത് 2019ല്‍ 22 ശതമാനമാകുമെന്നുമാണ് കൊഗ്നിസെന്റ് പ്രതീക്ഷിക്കുന്നത്. പ്രതിമാസ വര്‍ധനവിന് പകരമായി സീനിയര്‍ മാനേജര്‍മാര്‍ക്ക് ഒരു വലിയ തുക ഒക്‌റ്റോബറില്‍ നല്‍കാനാണ് കൊഗ്നിസെന്റ് തീരുമാനിച്ചിരിക്കുന്നത്. മാനേജര്‍ തല ജീവനക്കാര്‍ക്കും താഴെയുള്ളവര്‍ക്കും കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ വര്‍ധനവാണ് വാഗ്ദാനം ചെയ്തത്.

സാധാരണഗതിയില്‍ ഏപ്രില്‍ മാസത്തിലാണ് കൊഗ്നിസെന്റ് ബോണസ് നല്‍കുന്നത്. വിവിധ കാറ്റഗറികളിലെ ജീവനക്കാര്‍ക്കായുള്ള ചെലവിടലില്‍ കുറയ്ക്കുമെന്നും കമ്പനി സൂചിപ്പിക്കുന്നുണ്ട് 6000ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ സീനിയര്‍ വൈസ് പ്രസിഡന്റ് തലത്തിലുള്ള ജീവനക്കാര്‍ക്ക് സ്വമേധയാ പിരിഞ്ഞു പോകുന്നതിനുള്ള പാക്കേജും കമ്പനി പ്രഖ്യാപിച്ചിരുന്നു. 2016ല്‍ 1.55 ബില്യണ്‍ ഡോളറിന്റെ അറ്റാദായത്തിനും, 8.6 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയ്ക്കുമൊപ്പം 13.49 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് കൊഗ്നിസെന്റ് നേടിയിരുന്നത്.

Comments

comments

Categories: Business & Economy, Tech