ബിര്‍ള ഗ്രൂപ്പിന്റെ പേമെന്റ് ബാങ്ക് ഈ മാസം നിലവില്‍ വരും: കുമാരമംഗലം ബിര്‍ല

ബിര്‍ള ഗ്രൂപ്പിന്റെ പേമെന്റ് ബാങ്ക് ഈ മാസം നിലവില്‍ വരും: കുമാരമംഗലം ബിര്‍ല

വോഡഫോണുമായുള്ള ഐഡിയയുടെ ലയനം 2018 പകുതിയോടെ നടപ്പിലാകും

മുംബൈ: തങ്ങളുടെ പ്രധാന ബിസിനസുകളില്‍ ലയനത്തിന്റെയും ഏറ്റെടുക്കലിന്റെയും മധ്യത്തിലാണ് 43 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പ്. വ്യാഴാഴ്ചയാണ് ജയപ്രകാശ് അസോസിയേറ്റ്‌സിനെ ആള്‍ട്രാ ടെക് സിമെന്റ്‌സ് 16,189 കോടി രൂപയ്ക്ക് ( 2.5 ബില്യണ്‍ ഡോളര്‍) ഏറ്റെടുത്തത്. ഇന്ത്യന്‍ സിമെന്റ് വ്യവസായത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഇത്. ബിര്‍ള ഗ്രൂപ്പിന്റെ ടെലികോം സംരംഭമായ ഐഡിയ സെല്ലുലാര്‍ വൊഡാഫോണ്‍ പിഎല്‍സിയുടെ ഇന്ത്യന്‍ ബിസിനസുമായി ലയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ബിര്‍ള ഗ്രൂപ്പിലെ ഗ്രാസിം, നുവോ കമ്പനികളും ലയനത്തിന്റെ മധ്യത്തിലാണ്.

തങ്ങളുടെ എല്ലാ പ്രവര്‍ത്തന മേഖലകളില്‍ ശക്തമായ വളര്‍ച്ചയാണ് കാണുന്നതെന്നാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള പറയുന്നത്. എല്ലാ ബിസിനിലും മുന്നിട്ടു നില്‍ക്കുയെന്നതാണ് തങ്ങളുടെ ദൗത്യം. ഓഗസ്റ്റ് മധ്യത്തോടെ തങ്ങളുടെ സാമ്പത്തിക സേവന ബിസിനസ് ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിര്‍ള ഗ്രൂപ്പിന്റെ പേമെന്റ് ബാങ്ക് സംവിധാനം ജൂലൈയില്‍ സാധ്യമായേക്കുമെന്നുംഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വോഡഫോണുമായുള്ള ഐഡിയയുടെ ലയനം 2018 പകുതിയോടെ നടപ്പിലാകുമെന്നും അദ്ദേഹം അറിയിച്ചു. ഷരിയായ ദിശയില്‍ ഘടനാപരമായ ഒരു നീക്കമാണ് ജിഎസ്ടി. ഈ സംവിധാനം പൂര്‍ണമാകാന്‍ കുറച്ച് മാസങ്ങള്‍ എടുത്തേക്കാം. ഇത് വളരെ നന്നായി ആലോചിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന അടിസ്ഥാന മാറ്റങ്ങളിലൊന്നാണ്. അത് കൂടുതല്‍ കരുത്തുറ്റ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുമെന്നും കുമാരമംഗലം ബിര്‍ള വ്യക്തമാക്കി.

പല കമ്പനികളും വന്‍ കടക്കെണിയിലാണെന്നതാണ് ബിസിനസ് പരിതസ്ഥിതിയിലെ ഏറ്റവും വലിയ പ്രശ്‌നം. കാര്യമായ കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ അടുത്തൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. തങ്ങളുടെ വായ്പാ ബാധ്യത വളരെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യപ്രദേശിലെ സിമന്റ് പ്ലാന്റില്‍ 2,600 കോടി രൂപയുടെ നിക്ഷേപം നടത്തും. മറ്റു ബിസിനസുകളിലും കൂടുതതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നുവെന്നും അദ്ദേഹം അറിയിച്ചു.
വളര്‍ച്ചയിലേക്ക് നീങ്ങാവുന്ന ഒരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ്, എന്നാല്‍ ഇപ്പോള്‍ അതിന് വേണ്ടത്ര ആവശ്യകതയില്ല. റോഡുകള്‍,റെയ്ല്‍വെകള്‍, മെട്രോ, ജലസേചനം തുടങ്ങി രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപം ഉയര്‍ന്ന് വരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Banking, World