ഡിസയറിനെ വെല്ലാന്‍ 2018 ഹോണ്ട അമേസ് വരുന്നു

ഡിസയറിനെ വെല്ലാന്‍ 2018 ഹോണ്ട അമേസ് വരുന്നു

ഡിസയറിനെപ്പോലെ മിഡില്‍ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയേക്കും

ന്യൂ ഡെല്‍ഹി : മാരുതി സുസുകി ഡിസയറിനെ എതിരിടാന്‍ കാര്യമായ മേക്ക്ഓവറുമായി 2018 ഹോണ്ട അമേസ് വരുന്നു. 2018 ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തായ്‌ലാന്‍ഡിലെ ഹോണ്ടയുടെ ഗവേഷണ-വികസന വിഭാഗത്തില്‍ കാറിന്റെ ഡെവലപ്‌മെന്റ്‌സ് പൂര്‍ത്തിയായെന്ന് ഇന്ത്യയിലെ ഹോണ്ടയുടെ എന്‍ജിനീയറിംഗ് വിഭാഗം സൂചിപ്പിച്ചു.

2013 ഏപ്രില്‍ മാസത്തിലാണ് കോംപാറ്റ് സെഡാനായ ഹോണ്ട അമേസ് ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. 2016 ല്‍ ഹോണ്ട അമേസിന് കോസ്‌മെറ്റിക് അപ്‌ഡേറ്റ് ലഭിച്ചിരുന്നു. ഫേസ്‌ലിഫ്റ്റഡ് അമേസിനൊപ്പം 2018 ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട എച്ച്ആര്‍-വി പ്രദര്‍ശിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി.

2018 ഹോണ്ട അമേസിന് നിലവിലെ മോഡലിന് നല്‍കിയിരിക്കുന്ന അതേ പെട്രോള്‍, ഡീസല്‍ എന്‍ജിനാണ് കരുത്ത് പകരുക. അതേ എന്‍ജിനില്‍, എന്നാല്‍ വ്യത്യസ്ത ട്യൂണോടെ കൂടുതല്‍ കരുത്തുറ്റ വേര്‍ഷനായിരിക്കും പുതിയ അമേസ് എന്നാണ് വ്യക്തമാകുന്നത്. മാരുതി സുസുകി ഡിസയറിനെപ്പോലെ മിഡില്‍ വേരിയന്റുകളില്‍ ഹോണ്ട അമേസിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയേക്കും.

നിലവിലെ അമേസിനേക്കാള്‍ അടുത്ത തലമുറ മോഡലിന് വീതി കൂടുതലായിരിക്കും. ഇപ്പോഴത്തെ ഹോണ്ട അമേസിന് 3,990 എംഎം നീളവും 1,680 എംഎം വീതിയും 1,505 എംഎം ഉയരവും 2,405 എംഎം വീല്‍ബേസുമാണുള്ളത്. 165 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സാധ്യമാകുന്ന പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ 2018 ഹോണ്ട അമേസിന്റെ കാബിനില്‍ കാണാം.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് നിലവിലെ ഹോണ്ട അമേസിന് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് എന്നിവ പെട്രോള്‍ വേരിയന്റിന്റെ ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ്. ഡീസല്‍ വേരിയന്റിനും 5-സ്പീഡ് ഗിയര്‍ബോക്‌സാണ്. നിലവിലെ ഹോണ്ട അമേസിന് 5.60 ലക്ഷം മുതല്‍ 8.53 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില.രണ്ടാം തലമുറ 2018 ഹോണ്ട അമേസ് മാരുതി സുസുകി ഡിസയര്‍, ഹ്യുണ്ടായ് എക്‌സെന്റ്, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍, ഫോക്‌സ്‌വാഗണ്‍ ആമിയോ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തും.

 

Comments

comments

Categories: Auto