വളര്‍ച്ചാ മാന്ദ്യം തുടരുമെന്ന് നാസ്‌കോം

വളര്‍ച്ചാ മാന്ദ്യം തുടരുമെന്ന് നാസ്‌കോം

ബെംഗളുരു: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഐടി സേവന മേഖലയിലെ കയറ്റുമതി വളര്‍ച്ച 7-8 ശതമാനമായിരിക്കുമെന്നാണ് ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കൂട്ടായ്മ നാസ്‌കോം കണക്കാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8.6 % വളര്‍ച്ച കണക്കാക്കിയിരുന്ന സ്ഥാനത്താണിത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഒന്നാംനിര ഐടി കമ്പനികള്‍ മന്ദഗതിയിലാണ് വളരുന്നത്. ഈ പ്രവണത ഉടനൊന്നും പഴയപടിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് നാസ്‌കോമിന്റെ വിലയിരുത്തല്‍.

ഡിജിറ്റല്‍ മേഖലയില്‍ നിക്ഷേപിച്ച കമ്പനികള്‍ അന്തിമമായി ലാഭം നേടുമെന്നാണ് നാസ്‌കോമിന്റെ വിലയിരുത്തല്‍. എന്നാല്‍ ബിസിനസിലെ തിരുത്തല്‍ നടപടികള്‍ അവര്‍ക്ക് ഇടക്കാലത്ത് ക്ലേശങ്ങള്‍ സൃഷ്ടിക്കുമെന്നും പരമ്പരാഗത സേവനത്തെ മന്ദഗതിയിലാക്കുമെന്നുമാണ് നാസ്‌കോം വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തില്‍ വളര്‍ച്ചയെ കുറിച്ചുള്ള നിഗമനം തുടക്കത്തിലെ 10-12 ശതമാനത്തില്‍ 2016 നവംബര്‍ എത്തിയപ്പോഴേക്കും 8-10 ശതമാനമായി നാസ്‌കോം കുറച്ചിരുന്നു.
നാസ്‌കോം വിലയിരുത്തിയ വളര്‍ച്ചയില്‍ ചില അസംഘടിത ഘടകങ്ങളും ഉള്‍പ്പെടുന്നുണ്ട്. സ്ഥിര വിലയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഐടി വ്യവസായം എല്ലാവര്‍ഷവും 10-11 ബില്യണ്‍ വരുമാനം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കരാര്‍ നടപ്പാക്കുന്നതിലെ മന്ദഗതി, സാമ്പത്തിക സേവനങ്ങളുടെ ആഭാവം, ഡിജിറ്റല്‍ ചിലവിടല്‍ തുടങ്ങിയവയെല്ലാം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് നാസ്‌കോമിന്റെ വിലയിരുത്തല്‍.

Comments

comments

Categories: Tech