എസ്എഐസി മോട്ടോര്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു

എസ്എഐസി മോട്ടോര്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു

പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്റ്ററായി രാജീവ് ഛാബയെയും എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി പി ബാലേന്ദ്രനെയുമാണ് നിയമിച്ചത്

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള തീരുമാനം ഉന്നതതല ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ഏറ്റവും വലിയ ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നു എസ്എഐസി മോട്ടോര്‍. എംജി (മോറിസ് ഗാരേജസ്) ബ്രാന്‍ഡിലാണ് എസ്എഐസി മോട്ടോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക. എംജി മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്റ്ററായി രാജീവ് ഛാബയെയും എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി പി ബാലേന്ദ്രനെയുമാണ് നിയമിച്ചത്.

എംജി മോട്ടോര്‍ ഇന്ത്യയുടെ ഉന്നത നേതൃത്വത്തില്‍ രാജീവ് ഛാബയും ബാലേന്ദ്രനും ഉള്ളതില്‍ കമ്പനി സന്തോഷം പ്രകടിപ്പിച്ചു. ഓട്ടോമൊബീല്‍ രംഗത്തെ ഇരുവരുടെയും വൈവിധ്യവും വ്യത്യസ്തവുമായ അനുഭവ സമ്പത്ത് കമ്പനിയെ ഇന്ത്യയില്‍ വിജയത്തിലേക്ക് നയിക്കുമെന്ന് എസ്എഐസി മോട്ടോര്‍ പ്രത്യാശ പ്രകടിപ്പിച്ചു. മറ്റ് നിയമനങ്ങളും കമ്പനി തുടങ്ങിയിട്ടുണ്ട്.

മാനുഫാക്ച്ചറിംഗ് പ്ലാന്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്ന തിരക്കില്‍കൂടിയാണ് ഇപ്പോള്‍ കമ്പനി. ഇന്ത്യന്‍ വിപണിയില്‍ ഏതെല്ലാം വാഹനങ്ങള്‍ അവതരിപ്പിക്കണമെന്ന കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്. 2019 ല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി രാജ്യത്ത് വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് എസ്എഐസി മോട്ടോറിന്റെ വരവ് വഴിയൊരുക്കും.

ബ്രിട്ടീഷ് റേസിംഗ് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായി 1924 ലാണ് എംജി ബ്രാന്‍ഡിന്റെ തുടക്കം. എംജി മോട്ടോറിന്റെ യൂറോപ്യന്‍ ആന്‍ഡ് ഗ്ലോബല്‍ ഡിസൈന്‍ സെന്ററുകളിലാണ് കാറുകളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും നടക്കുന്നത്. ആഗോള നിലവാര മാനദണ്ഡങ്ങളും ഇന്ത്യന്‍ നിയമങ്ങളും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും ഡ്രൈവിംഗ് സാഹചര്യങ്ങളും കണക്കിലെടുത്ത് ഇനി ഇന്ത്യയിലും നിര്‍മ്മിക്കും.

Comments

comments

Categories: Auto