പ്രവാചകര്‍ക്കു തകര്‍ക്കാനാകാത്ത വിശ്വാസം

പ്രവാചകര്‍ക്കു തകര്‍ക്കാനാകാത്ത വിശ്വാസം

റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ യൂറോപ്യന്‍ നഗരമായി ലണ്ടനെ തെരഞ്ഞെടുത്തിരിക്കുന്നു

യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകുന്നതിനെ അനുകൂലിക്കുന്ന ബ്രെക്‌സിറ്റ് ഫലങ്ങളെ ബ്രിട്ടന്റെ സാമ്പത്തിക തകര്‍ച്ചയിലേക്കുള്ള സൂചികയായി പലരും നിരീക്ഷിച്ചിരുന്നു. യൂറോപ്പില്‍ നിന്ന് വിട്ടു പോകുന്ന യുകെയില്‍ നിക്ഷേപങ്ങള്‍ കുറയാനുള്ള സാധ്യതയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നിക്ഷേപസ്ഥാപനം ഷ്രോഡേഴ്‌സിന്റെ പുതിയ റിപ്പോര്‍ട്ട് ഈ പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തുകയാണ്. ആസ്തികളില്‍ നിക്ഷേപിക്കാവുന്ന ലോകത്തെ ഏറ്റവും മികച്ച യൂറോപ്യന്‍ നഗരമായി ലണ്ടനെ തെരഞ്ഞെടുത്തിരിക്കുകയാണ് സ്ഥാപനം.

ആഗോളതലത്തില്‍ യുഎസ് നഗരമായ ലൊസാഞ്ചലസിനു തൊട്ടു പിന്നില്‍ രണ്ടാമതാണ് ബ്രിട്ടീഷ് തലസ്ഥാനം. 30 നഗരങ്ങളെയാണ് ഷ്രോഡേഴ്‌സ് തെരഞ്ഞെടുത്തത്. ഈ പട്ടികയില്‍ മറ്റൊരു യൂറോപ്യന്‍ നഗരം പോലുമില്ലെന്നതും ബ്രെക്‌സിറ്റ് കഴിഞ്ഞയുടന്‍ നടത്തിയ പ്രവചനങ്ങളുടെ മുനയൊടിക്കുന്നു. കഴിഞ്ഞ തവണത്തെ എട്ടാംസ്ഥാനത്തു നിന്നാണ് ലണ്ടന്റെ കുതിച്ചുചാട്ടം. ഓഫീസ് സമുച്ചയങ്ങളും വാണിജ്യകേന്ദ്രങ്ങളും സംഭരണശാലകളും അടക്കമുള്ള മികച്ച സ്ഥലവില നിര്‍ണയ ശേഷിയുള്ള പ്രദേശങ്ങള്‍, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കണ്ണായ സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്ന പട്ടികയാണ് ഷ്രോഡേഴ്‌സിന്റേത്. വീടുകളുടെ കാര്യം പട്ടിക നേരിട്ട് കണക്കിലെടുക്കുന്നില്ല. എങ്കിലും വീടുകളുടെ വില നഗരത്തിന്റെ സമ്പത്തിക പുരോഗതിയെ അടയാളപ്പെടുത്തുന്നു. നിക്ഷേപകന്റെ കാഴ്ചപ്പാടില്‍ ഇത് ആശാവഹമായ നേട്ടമാണ്.

അടുത്തദശകത്തിലേക്കുള്ള സാമ്പത്തിക വളര്‍ച്ച, ആളോഹരിവരുമാനം, ജനസംഖ്യ എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക സാധാരണ നിര്‍ണയിക്കാറുള്ളത്. എന്നാല്‍ ഇത്തവണ നഗരങ്ങളിലെ സര്‍വകലാശാലകളെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ഥലം, ഭാഷ, മാനദണ്ഡങ്ങള്‍, അടിസ്ഥാനസൗകര്യം, സാംസ്‌കാരിക വൈവിധ്യം എന്നിവയും ലണ്ടനെ നിക്ഷേപകരുടെ പ്രിയനഗരമാക്കുന്നു. ലണ്ടന്‍ സര്‍വകലാശാലകളുടെ ആഗോള സ്വീകാര്യതയും ശക്തിയും നഗരത്തിനു മുതല്‍ക്കൂട്ടാണ്.

ആറാം സ്ഥാനത്തു നിന്നാണ് ലൊസാഞ്ചലസ് ഒന്നാമതെത്തിയത്. യുഎസ് നഗരങ്ങള്‍ക്കാണ് പട്ടികയില്‍ ആധിപത്യം. 18 അമേരിക്കന്‍ നഗരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബോസ്റ്റണ്‍ 24മതു നിന്ന് മൂന്നാമതും ഷിക്കാഗോ 10-ല്‍ നിന്ന് നാലാമതുമെത്തിയിരിക്കുന്നു. ന്യൂയോര്‍ക്ക് അഞ്ചാംസ്ഥാനം നില നിര്‍ത്തി.ഏഷ്യന്‍ സാമ്പത്തികശക്തി ചൈനയിലെ നഗരങ്ങള്‍ക്കുണ്ടായ ഇടിവാണ് മറ്റൊരു ശ്രദ്ധേയമായ മറ്റൊരു കാര്യം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒന്നാമതായിരുന്ന ചൈനീസ്തലസ്ഥാനം ബീജിംഗ് 11-ാം സ്ഥാനത്തേക്ക് ഇറങ്ങിയിരിക്കുന്നു. സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായി രണ്ടില്‍ നിന്ന് 10മതായിരിക്കുന്നു. ഷെന്‍സെന്‍ മൂന്നാം സ്ഥാനത്തു നിന്ന് 24മതായിരിക്കുന്നു.ലോകത്തെ മികച്ച കമ്പനികളുടെ സാന്നിധ്യവും ലോകോത്തരസംരംഭകരും വിദഗ്ധതൊഴിലാളികളും മികച്ച ആസ്തി നിക്ഷേപ സാധ്യതയുള്ള നഗരങ്ങളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നു.

Comments

comments

Categories: FK Special