മോദിക്ക് സൈക്കിള്‍ സമ്മാനിച്ച് ഡച്ച് പ്രധാനമന്ത്രി

മോദിക്ക് സൈക്കിള്‍ സമ്മാനിച്ച് ഡച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കു ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെസൈക്കിള്‍ സമ്മാനിച്ചു. ചൊവ്വാഴ്ച നെതര്‍ലാന്‍ഡ്‌സില്‍ പര്യടനം നടത്തവേയാണു മോദിക്കു മാര്‍ക്ക് റുട്ടെ സമ്മാനം നല്‍കിയത്. ഇക്കാര്യം മോദി ട്വിറ്ററില്‍ ചിത്രം സഹിതം പങ്കുവച്ചു.

നെതര്‍ലാന്‍ഡ്‌സില്‍ സൈക്കിള്‍ സവാരിക്കു വന്‍ പ്രാധാന്യമാണുള്ളത്. പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയും ഓഫീസില്‍ പോകുന്നതും വരുന്നതും സൈക്കിള്‍ ചവിട്ടിയാണ്. പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ബുധനാഴ്ചയാണ് മോദി ന്യൂഡല്‍ഹിയില്‍ തിരികെയെത്തിയത്.

Comments

comments

Categories: World