മോഹിപ്പിക്കുന്ന ഡിസൈനുമായി ബജാജ് പള്‍സര്‍ എന്‍എസ്160

മോഹിപ്പിക്കുന്ന ഡിസൈനുമായി ബജാജ് പള്‍സര്‍ എന്‍എസ്160

മുംബൈ ഓണ്‍-റോഡ് വില 1.18 ലക്ഷം രൂപ

മുംബൈ : പള്‍സര്‍ എന്‍എസ്160 മോട്ടോര്‍സൈക്കിള്‍ ബജാജ് ഓട്ടോയുടെ ഡീലര്‍ഷിപ്പുകളിലെത്തി. 1.18 ലക്ഷം രൂപയാണ് മുംബൈ ഓണ്‍-റോഡ് വില. വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് കമ്പനി മോട്ടോര്‍സൈക്കിള്‍ അയച്ചുതുടങ്ങിയിരുന്നു. അതേസമയം പള്‍സര്‍ എന്‍എസ്160 എപ്പോള്‍ അവതരിപ്പിക്കുമെന്ന് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

പള്‍സര്‍ എന്‍എസ്160 യിലെ 160.3 സിസി, സിംഗിള്‍-സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, 4-സ്‌ട്രോക് എന്‍ജിന്‍ 15.2 എച്ച്പി കരുത്തും 14.6 എന്‍എം ടോര്‍ക്കും സമ്മാനിക്കും. 5-സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്.

മുന്‍ ഭാഗത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കും കാണാം. എന്നാല്‍ എബിഎസ് ഇല്ലാത്തത് ഈ ബൈക്കിന് വലിയ ക്ഷീണമാകും.

ജ്യേഷ്ഠ സഹോദരനായ എന്‍എസ്200 നെപ്പോലെ പെരിമീറ്റര്‍ ഫ്രെയിമാണ് എന്‍എസ്160 യുടെ അടിസ്ഥാനം. മുന്നിലും പിന്നിലും 17 ഇഞ്ച് ചക്രമാണ് നല്‍കിയിരിക്കുന്നത്. 2,105 എംഎം നീളം, 800 എംഎം വീതി, 1,220 എംഎം ഉയരം, 1,363 എംഎം വീല്‍ബേസ് എന്നിവയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 142 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. ഇന്ധന ടാങ്ക് ശേഷി 12 ലിറ്റര്‍.

സുസുകി ജിക്‌സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160 എന്നിവയാണ് ബജാജ് പള്‍സര്‍ എന്‍എസ്160 യുടെ എതിരാളികള്‍. വിവിധ മോഡലുകള്‍ക്ക് 4,500 രൂപ വരെ ബജാജ് ഓട്ടോ പ്രീ-ജിഎസ്ടി ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

 

Comments

comments

Categories: Auto