മിറാഷ് സെറാമിക്‌സില്‍ യുഎഇ കമ്പനി 100 കോടി രൂപ നിക്ഷേപിക്കും

മിറാഷ് സെറാമിക്‌സില്‍ യുഎഇ കമ്പനി 100 കോടി രൂപ നിക്ഷേപിക്കും

ഇന്ത്യയില്‍ 1000 കോടി രൂപയുടെ നിക്ഷേപം നടത്താനും മുല്‍ക് ഹോള്‍ഡിംഗ്‌സ് പദ്ധതിയിടുന്നുണ്ട്

ന്യൂഡെല്‍ഹി: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ മുല്‍ക് ഹോള്‍ഡിംഗ്‌സ് ഇന്ത്യയിലെ ടൈല്‍ നിര്‍മാതാക്കളായ മിറാഷ് സെറാമിക്‌സില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതോടെ കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ മുല്‍ക് ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കും. ഇന്ത്യയില്‍ യുഎഇ ഭീമന്‍ നടത്തുന്ന ആദ്യത്തെ നിക്ഷേപമാണിത്. രാജ്യത്ത് 1000 കോടി രൂപയുടെ നിക്ഷേപം നടത്താനും മുല്‍ക് ഹോള്‍ഡിംഗ്‌സ് പദ്ധതിയിടുന്നുണ്ട്.

ഇന്ത്യ വളരെ ലാഭകരമായ വിപണിയാണെന്ന് മുല്‍ക് ഹോള്‍ഡിംഗ്‌സിന്റെ ചെയര്‍മാന്‍ ഷജി ഉല്‍ മുല്‍ക് പറഞ്ഞു. രാജ്യം സാമ്പത്തികമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയില്‍ അധികം നിക്ഷേപം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം.

2.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഗ്രൂപ്പ് ഷാര്‍ജ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, മാനുഫാക്ചറിംഗ്, നിര്‍മാണം, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകളില്‍ ഗ്രൂപ്പിന് ബിസിനസുണ്ട്. പ്രാഥമികമായി ബില്‍ഡിംഗ് മെറ്റീരിയലുകള്‍, കൃതൃമ മാര്‍ബിളുകള്‍, സ്ഫടിക വ്യവസായം എന്നിവയെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉല്‍ മുല്‍ക് വ്യക്തമാക്കി.

അന്തര്‍ദേശീയ തലത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള മുല്‍ക് ഹോള്‍ഡിംഗ്‌സിന്റെ നിക്ഷേപത്തിലൂടെ കമ്പനിയുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കാന്‍ സഹായിക്കുമെന്ന് മിറാഷ് സെറാമിക്‌സിന്റെ ചെയര്‍മാന്‍ ശ്രീകാന്ത് ഖദില്‍കര്‍ പറഞ്ഞു. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം നിര്‍മാണ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനം ഉയര്‍ത്തുന്നതിനുമായി ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. മാല്‍വ സെറാമിക്‌സും മിറാഷ് ഗ്രൂപ്പും ചേര്‍ന്ന് 2005 ലാണ് മിറാഷ് സെറാമിക്‌സ് രൂപീകരിച്ചത്. എന്നാല്‍ 2012ല്‍ ഈ പങ്കാളിത്തം അവസാനിപ്പിക്കുകയായിരുന്നു.

Comments

comments

Categories: Business & Economy