പിരാമല്‍ എന്റര്‍പ്രൈസസ് 500 കോടി രൂപ സമാഹരിക്കും

പിരാമല്‍ എന്റര്‍പ്രൈസസ് 500 കോടി രൂപ സമാഹരിക്കും

കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കി

ന്യൂ ഡെല്‍ഹി : ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) പുറത്തിറക്കി പിരാമല്‍ എന്റര്‍പ്രൈസസ് 500 കോടി രൂപ സമാഹരിക്കും. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ് എന്‍സിഡികള്‍ പുറത്തിറക്കുന്നത്. കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് ഇതിന് അനുമതി നല്‍കി.

ഡയറക്റ്റര്‍ ബോര്‍ഡിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് സംരക്ഷിത എന്‍സിഡികള്‍ പുറത്തിറക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. ബിഎസ്ഇ ഫയലിംഗിലാണ് പിരാമല്‍ എന്റര്‍പ്രൈസസ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ എന്താവശ്യത്തിനാണ് തുക സമാഹരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല.

എന്‍എസ്ഇയുടെ ഹോള്‍സെയ്ല്‍ ഡെറ്റ് മാര്‍ക്കറ്റ് സെഗ്‌മെന്റില്‍ എന്‍സിഡികള്‍ ലിസ്റ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. പിരാമല്‍ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയാണ് പിരാമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്. പിരാമല്‍ ഗ്രൂപ്പിന് മുപ്പതിലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

Comments

comments

Categories: Business & Economy

Related Articles