ജെദ്ദയിലെ ഹോട്ടലുകളില്‍ താമസിക്കാന്‍ കൂടുതല്‍ പേര്‍ എത്തി

ജെദ്ദയിലെ ഹോട്ടലുകളില്‍ താമസിക്കാന്‍ കൂടുതല്‍ പേര്‍ എത്തി

അബുദാബി, ദുബായ് എന്നീ നഗരങ്ങളും മികച്ച ഒക്കുപന്‍സി നിരക്ക് നിലനിര്‍ത്തി

ദുബായ്: മേയ് മാസത്തില്‍ ഗള്‍ഫ് മേഖലയില്‍ ഏറ്റവും മികച്ച ഒക്കുപന്‍സി റേറ്റ് സൗദി അറേബ്യന്‍ നഗരമായ ജെദ്ദയിലെ ഹോട്ടലുകളിലാണെന്ന് റിപ്പോര്‍ട്ട്. 80.2 ശതമാനമായിരുന്നു മേയ് മാസത്തിലെ ഒക്കുപ്പന്‍സി റേറ്റ്. അതിനൊപ്പം ഒരോ മുറിയില്‍ നിന്നുള്ള വരുമാനം 247 ഡോളറായി വര്‍ധിച്ചെന്നും ഇവൈയുടെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് അമേരിക്കന്‍ ബെഞ്ച്മാര്‍ക് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അബുദാബി, ദുബായ് എന്നീ നഗരങ്ങളും മികച്ച ഒക്കുപന്‍സി നിരക്ക് നിലനിര്‍ത്തി. യഥാക്രമം 73.5 ശതമാനവും 77.8 ശതമാനവുമായിരുന്നു നിരക്ക്. എന്നാല്‍ ഓരോ മുറിയില്‍ നിന്നുമുള്ള വരുമാനത്തില്‍ (റവന്യൂ പെര്‍ അവെയ്‌ലബിള്‍ റൂം) ഇടിവുണ്ടായെന്നും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മേയിലെ ദുബായുടെ ഹോസ്പിറ്റാലിറ്റി മാര്‍ക്കറ്റിലെ ഓരോ മുറിയില്‍ നിന്നുള്ള വരുമാനത്തില്‍ 11.6 ശതമാനത്തിന്റെ കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മേയില്‍ 225 ഡോളറായിരുന്നു മുറിയുടെ ദിനംപ്രതിയുള്ള ശരാശരി നിരക്ക്. ഇത് 211 ഡോളറായി കുറഞ്ഞതാണ് വരുമാനം ഇടിയാന്‍ കാരണമായത്.

അബുദാബിയുടേയും മുറികളുടെ വരുമാനം 20.3 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ 92 ഡോളറില്‍ നിന്ന് ഈ വര്‍ഷം മേയ് മാസത്തില്‍ 73 ഡോളറായാണ് ചുരുങ്ങിയത്. മുറിയുടെ ശരാശരി നിരക്ക് 119 ഡോളറില്‍ നിന്ന് 100 ഡോളറാക്കി ചുരുങ്ങിയതാണ് ഇതിന് കാരണം. 2016 മേയിലെ കണക്കുകള്‍ വെച്ചുനൊക്കുകയാണെങ്കില്‍ ഒക്കുപ്പന്‍സി റേറ്റില്‍ 3.8 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

ഒക്കുപ്പന്‍സിയും ശരാശരി വാടക നിരക്കും കുറഞ്ഞതിനാല്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കന്‍ മേഖലയിലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ വരുമാനത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് ഇവൈ ട്രാന്‍സാക്ഷന്‍ റിയല്‍ എസ്റ്റേറ്റ് ലീഡര്‍ യൂസെഫ് വഹ്ബാ പറഞ്ഞു.

മുന്‍ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മക്കയിലേയും മദീനയിലേയും ഹോസ്പിറ്റാലിറ്റി മാര്‍ക്കറ്റ് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. മദീനയുടെ ഹോസ്പിറ്റാലിറ്റി മാര്‍ക്കറ്റിന്റെ ശരാശരി ഒക്കുപ്പന്‍സി നിരക്ക് 6.1 ശതമാനമായും പ്രതിദിന ശരാശരി റൂം റേറ്റ് 180 ഡോളറായും വര്‍ധിച്ചു. റവന്യു പെര്‍ അവൈലബിള്‍ റൂം 12.2 ശതമാനമാനമായി ഉയര്‍ന്നു.

മക്കയിലെ ഹോസ്പിറ്റാലിറ്റി മാര്‍ക്കറ്റിലെ ഒക്കുപ്പന്‍സി നിരക്കില്‍ വര്‍ഷാ വര്‍ഷം 41 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുന്നുണ്ടെന്ന് ഇവൈ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 93.5 ശതമാനത്തിന്റെ വര്‍ധനവാണ് മേയ് മാസത്തിലെ മുറികളില്‍ നിന്നുള്ള വരുമാനത്തില്‍ ഉണ്ടായത്. ശരാശരി റൂം നിരക്ക് ഇരട്ടിയായി വര്‍ധിച്ചതാണ് ഇതിന് കാരണം. പുണ്യമാസത്തിന്റെ ആരംഭമായതിനാല്‍ നിരവധി വിശ്വാസികള്‍ എത്തിയതാണ് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഗുണകരമായത്.

Comments

comments

Categories: World