ജിഎസ്ടി രജിസ്ട്രേഷന് സഹായിക്കുന്നതിനായി ജിഎസ്ടി നെറ്റ്വര്‍ക്ക് മൂന്ന് വിഡിയോ പുറത്തിറക്കി. ജിഎസ്ടി നടപ്പാക്കുമ്പോള്‍ റിട്ടേണ്‍ ഫോമുകള്‍ നല്‍കുന്നതിനും പ്രതിമാസ സപ്ലൈ ഡാറ്റ കൈമാറുന്നതിനും വ്യാപാരി വ്യവസായികള്‍ ജിഎസ്ടിഎന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാണ്. സാങ്കേതിക പരിജ്ഞാനം കുറഞ്ഞവര്‍ക്കും ഈ പ്രക്രിയ എളുപ്പമാക്കുന്നതിനാണ് വിഡിയോ പുറത്തിറക്കിയത്.