ഫുള്‍ ടോക്ക് ടൈം പ്ലാനുകളില്‍ ഭാരം ചുമത്താനൊരുങ്ങി ടെലികോം കമ്പനികള്‍

ഫുള്‍ ടോക്ക് ടൈം പ്ലാനുകളില്‍ ഭാരം ചുമത്താനൊരുങ്ങി ടെലികോം കമ്പനികള്‍

കൊല്‍ക്കത്ത: ചരക്കു സേവന നികുതി നടപ്പാക്കുമ്പോള്‍ ടെലികോം കമ്പനികള്‍ക്ക് വരുന്ന 3 ശതമാനം അധിക നികുതി ഭാരം പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ഫുള്‍ ടോക്ക് ടൈം പ്ലാനുകളിലും പ്രത്യേക ഡാറ്റാ വൗച്ചറുകളിലും പ്രതിഫലിക്കുമെന്ന് സൂചന. റിലയന്‍സ് ജിയോ ഉയര്‍ത്തിയ നിരക്ക് യുദ്ധത്തിലൂടെ സമ്മര്‍ദത്തിലായ ടെലികോം മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്.

ഫുള്‍ ടോക്ക് ടൈം പ്രീപെയ്ഡ് വൗച്ചറുകള്‍ക്ക് സാധാരണയായി 100 രൂപ മുതല്‍ 1000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് ജിഎസ്ടിക്കു കീഴില്‍ പൂര്‍ണമായും സേവന നികുതയുടെ പരിധിയില്‍ വരുന്നതാണ്. ചെറു ഡാറ്റ പ്ലാനുകള്‍ക്ക് 15 രൂപ മുതല്‍ 150 രൂപ വരെയാണ് വില. നിലവില്‍ ടെലികോം സേവനങ്ങള്‍ക്ക് 15 ശതമാനം നികുതിയാണ് ഈടാക്കുന്നത്. എന്നാല്‍ ജിഎസ്ടിക്ക് കീഴില്‍ ടെലികോം സേവനങ്ങള്‍ക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

ജൂലൈ 1 മുതല്‍ 200 രൂപയ്ക്കു മുകളിലുള്ള എല്ലാ ഫുള്‍ ടോക്ക് ചൈം പ്ലാനുകളിലും വര്‍ധിച്ച നികുതിക്ക് അനുസരിച്ച മാറ്റങ്ങള്‍ വരുത്തുന്നതിനാണ് ശ്രമിക്കുന്നതെന്ന് ഒരു മുന്‍നിര ടെലികോം കമ്പനിയുടെ എക്‌സിക്യൂട്ടീവ് വ്യക്തമാക്കുന്നു. ചെറു ഡാറ്റാ പാക്കുകളിലും ജിഎസ്ടിയുടെ പ്രതിഫലനമുണ്ടാകുമെന്നാണ് വിവിധ കമ്പനി എക്‌സിക്യൂട്ടിവുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. .

ഉയര്‍ന്ന മൂല്യമുള്ള ഫുള്‍ ടോക്ക് ടൈം പ്രീപെയ്ഡ് വൗച്ചറുകളിലേക്ക് ജിഎസ്ടിയുടെ അധിക ഭാരത്തെ ചുമത്തുന്നതിലൂടെ ഉപഭോക്താക്കളെ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ടെലികോം കമ്പനികള്‍ ശ്രമിക്കുന്നതെന്ന് എയ്ഞ്ചല്‍ ബ്രോക്കിംഗിലെ സീനിയര്‍ വൈസ് പ്രസിഡന്റ് മായുറേഷ് ജോഷി പറഞ്ഞു.

Comments

comments

Categories: Business & Economy, Tech