ജൂലൈയില്‍ പെട്രോള്‍ വില ഇടിയും

ജൂലൈയില്‍ പെട്രോള്‍ വില ഇടിയും

ഈ മാസത്തെ പെട്രോള്‍ വിലയേക്കാള്‍ അഞ്ച് ശതമാനത്തിലധികം കുറവാണ് ജൂലൈയില്‍ ഉണ്ടാവുക

അബുദാബി: ജൂലൈയിലും പെട്രോളിന്റെ വില യുഎഇയില്‍ ഇടിയും. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് പെട്രോള്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഊര്‍ജ മന്ത്രാലയം പുറത്തുവിട്ട പുതിയ ലിസ്റ്റിലാണ് ഇത് പറയുന്നത്. ജൂണിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ അടുത്ത മാസത്തെ പെട്രോള്‍ വിലയില്‍ അഞ്ച് ശതമാനത്തിന് മുകളില്‍ കുറവുണ്ടാകും.

സൂപ്പര്‍ 98 ന്റെ വില പെട്രോളിന് 1.96 ദിര്‍ഹത്തില്‍ നിന്ന് 5.10 ശതമാനം താഴ്ന്ന് 1.86 ദിര്‍ഹത്തില്‍ എത്തും. 1.85 ദിര്‍ഹം ആയിരുന്ന സ്‌പെഷല്‍ 95 ന്റെ വില 5.40 ശതമാനം ഇടിഞ്ഞ് 1.75 ദിര്‍ഹത്തില്‍ എത്തും. അതുപോലെ ഇ പ്ലസ് 91 ന്റെ നിരക്ക് 5.61 ശതമാനം താഴ്ന്ന് 1.68 ദിര്‍ഹത്തില്‍ എത്തും. 1.78 ദിര്‍ഹമാണ് നിലവില്‍ ഇതിന്റെ വില. ഡീസലിന്റെ വിലയിലും കാര്യമായ ഇടിവുണ്ടാകും. ലിറ്ററിന് 1.97 ദിര്‍ഹത്തില്‍ നിന്നിരുന്ന ഡീസലിന്റെ വില 6.59 ശതമാനം ഇടിഞ്ഞ് 1.84 ദിര്‍ഹമാകും.

ജൂലൈ 1 മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരുന്നത്. മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2017 ന്റെ ആദ്യത്തെ മാസങ്ങളില്‍ പെട്രോളിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, മേയ് മാസങ്ങളില്‍ എണ്ണ വില വര്‍ധിച്ചപ്പോള്‍ ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ വിലയില്‍ ഇടിവുണ്ടായി. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡി ജൂലൈ 2015 ല്‍ നീക്കിയിരുന്നു.

Comments

comments

Categories: World