രാജസ്ഥാനില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി കമ്പനികള്‍ നഷ്ടത്തില്‍

രാജസ്ഥാനില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി കമ്പനികള്‍ നഷ്ടത്തില്‍

ന്യൂഡെല്‍ഹി: സംസ്ഥാന വൈദ്യുതി വിതരണ കമ്പനികള്‍ വൈദ്യുതി വാങ്ങുന്നത് കുറച്ചതോടെ രാജസ്ഥാനില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ നേരിടുന്നത് വന്‍ നഷ്ടം. സംസ്ഥാനത്ത് കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ വിതരണം ഓരോ ദിവസവും 15-20 ശതമാനം വെട്ടിച്ചുരുക്കപ്പെടുകയാണെന്ന് വിന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷ(ഡബ്ല്യുഐപിപിഎ)ന്‍ വ്യക്തമാക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന വിതരണ കമ്പനികള്‍ വൈദ്യുതി എടുക്കുന്നത് പൂര്‍ണമായും അവസാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജസ്ഥാന്റെ കാറ്റില്‍ നിന്നുള്ള മൊത്തം വൈദ്യുതി ശേഷി 4280 മെഗാവാട്ടാണ്. മണ്‍സൂണിന് മുമ്പും, മണ്‍സൂണ്‍ കാലത്തും ശക്തമായ കാറ്റ് വീശുന്നതിനാല്‍ പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. എന്നാല്‍ വിതരണ കമ്പനികള്‍ കൂടുതല്‍ വില കുറഞ്ഞ താപ വൈദ്യുതിയെ ആശ്രയിക്കുന്നത് കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

കാറ്റില്‍ നിന്നുള്ള ഊര്‍ജത്തിന്റെ ഒരു പ്രധാന അപര്യാപ്തതയായ അനിശ്ചിതാവസ്ഥയിലുള്ള ഉല്‍പ്പാദനം തന്നെയാണ് പ്രതിസന്ധിയുടെ പ്രധാനകാരണം. കാറ്റ് വീശുന്ന വേഗതയെ ആശ്രയിച്ചാണ് കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നത്. കൂടാതെ ഇത് ഉല്‍പ്പാദിപ്പിക്കുന്ന ഫാമുകള്‍ക്ക് ഊര്‍ജത്തെ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളുമില്ല. അത്തരം സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയാല്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം കൂടുതല്‍ ചെലവേറിയതാകും.

Comments

comments

Categories: Business & Economy, World