ആയിരം കാര്‍ ആന്‍ഡ് ബൈക്ക് ഡീലര്‍ഷിപ്പുകളുടെ കാറ്റലോഗ് പേടിഎം മാള്‍ ലഭ്യമാക്കും

ആയിരം കാര്‍ ആന്‍ഡ് ബൈക്ക് ഡീലര്‍ഷിപ്പുകളുടെ കാറ്റലോഗ് പേടിഎം മാള്‍ ലഭ്യമാക്കും

വാഹനങ്ങള്‍ വാങ്ങുന്നതിനും ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനും പേടിഎം മാള്‍ സൗകര്യമൊരുക്കുന്നു

ന്യൂ ഡെല്‍ഹി : ആയിരത്തിലധികം കാര്‍ ആന്‍ഡ് ബൈക്ക് ഡീലര്‍ഷിപ്പുകളുടെ കാറ്റലോഗ് പേടിഎം മാള്‍ ഡിജിറ്റൈസ് ചെയ്യും. ഓട്ടോ ഔട്ട്‌ലെറ്റുകള്‍ ഓണ്‍ലൈനായി അവതരിപ്പിച്ചതോടെ പേടിഎം മാളിന്റെ ഉപഭോക്തൃ വ്യാപനം വര്‍ധിച്ചതായി കമ്പനി പ്രസ്താവിച്ചു. വലിയ സ്റ്റോക്ക് കൈകാര്യം ചെയ്യാതെ തന്നെ പേടിഎം മാളിന്റെ ക്യുആര്‍ കോഡ് ഉപയോഗിച്ച് വില്‍പ്പന നടത്തുന്നതിന് ഡീലര്‍മാര്‍ തയ്യാറായിട്ടുണ്ട്. അച്ചടി പരസ്യങ്ങളിലും ഔട്ട്‌ഡോറിലും ബിടിഎല്‍ വിപണന വേളകളിലും സുസുകി, മഹീന്ദ്ര, ഹോണ്ട, യമഹ കമ്പനികളുടെ ഡീലര്‍മാര്‍ പേടിഎം മാള്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുകയാണ്. വാഹനങ്ങള്‍ വാങ്ങുന്നതിനും ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനും മറ്റും പേടിഎം മാള്‍ സൗകര്യമൊരുക്കുന്നു.

പേടിഎം മാള്‍ വഴി വിവിധ വാഹന ബ്രാന്‍ഡുകളുടെ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട വാഹനം ആകര്‍ഷകമായ വിലയില്‍ ബുക്ക് ചെയ്യുന്നതിന് എളുപ്പ മാര്‍ഗ്ഗമായി മാറിയിരിക്കുകയാണ് ഈ സംവിധാനം. ഡീലര്‍ഷിപ്പുകള്‍ക്ക് ബിസിനസ് വര്‍ധിപ്പിക്കുന്നതിന് ക്യുആര്‍ കോഡ് ഉപകരിക്കുമെന്ന് പേടിഎം മാള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് സിന്‍ഹ പറഞ്ഞു. 24 മണിക്കൂര്‍ വില്‍പ്പന സാധ്യമാകും.

പേടിഎം മാളിലെ ഓട്ടോമോട്ടീവ് സെഗ്‌മെന്റില്‍ 50 ശതമാനത്തോളം ബുക്കിംഗ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍നിന്നാണെന്ന് അമിത് സിന്‍ഹ പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്ന സൗകര്യം വലിയ മാറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പേടിഎം മാളിലെ ഇരുചക്ര വാഹന ബുക്കിംഗ് പ്ലാറ്റ്‌ഫോമില്‍ വിവിധ ഓഫറുകള്‍ ലഭിക്കുന്ന ഇഷ്ടപ്പെട്ട വാഹനം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. തൊട്ടടുത്ത ഡീലര്‍ഷിപ്പ് വാഹനം ഡെലിവറി ചെയ്യും. ഇന്ത്യയിലെ 150 നഗരങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ പേടിഎം മാളിന്റെ ഭാഗമാണ്. വിവിധ ഡീലര്‍ഷിപ്പുകളുടെ കാറ്റലോഗ് പേടിഎം മാള്‍ ഓണ്‍ലൈനില്‍ കൊണ്ടുവരും.

Comments

comments

Categories: Auto, Business & Economy