കശ്മീരില്‍ സുരക്ഷാ സേനയും സിവിലിയന്മാരും തമ്മില്‍ ഏറ്റുമുട്ടി

കശ്മീരില്‍ സുരക്ഷാ സേനയും സിവിലിയന്മാരും തമ്മില്‍ ഏറ്റുമുട്ടി

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഇന്നലെ ഈദ് പ്രാര്‍ഥനകള്‍ക്കു ശേഷം സുരക്ഷാ സേനയും സിവിലിയന്‍മാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 20-ാളം സിവിലിയന്‍മാര്‍ക്കും അഞ്ച് പൊലീസുകാര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.ഈദ് പ്രാര്‍ഥനകള്‍ക്കു ശേഷം ജംഗ്ലത്ത് മന്ദി പ്രദേശത്ത് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി. ഇതേ തുടര്‍ന്നു ദക്ഷിണ കശ്മീരിലെ അനന്തനാഗിലും ലഹള അരങ്ങേറി. പൊലീസിനു നേരേ പ്രതിഷേധക്കാരുടെ കല്ലേറുണ്ടായി. അനന്തനാഗിനു പുറമേ കുല്‍ഗാം, ഷോപ്പിയാന്‍, പുല്‍വാമ തുടങ്ങിയ നഗരങ്ങളിലും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി.കല്ലേറില്‍ രണ്ട് സിആര്‍പിഎഫ് സൈനികര്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നു ശ്രീനഗറില്‍ പൊലീസ് സമര്‍ക്കാര്‍ക്കെതിരേ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

Comments

comments

Categories: World