ഈ വര്‍ഷം 29 ബില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ ബൗണ്‍സായി

ഈ വര്‍ഷം 29 ബില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ ബൗണ്‍സായി

ആദ്യത്തെ അഞ്ച് മാസങ്ങളില്‍ യുഎഇ ക്ലിയറിംഗ് ചെക്ക് സിസ്റ്റം കൈകാര്യം ചെയ്തത് 643.7 ബില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന 12.9 മില്യണ്‍ ചെക്കുകള്‍

ദുബായ്: 2017 ന്റെ ആദ്യത്തെ അഞ്ച് മാസങ്ങളില്‍ 643.7 ബില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന 12.9 മില്യണ്‍ ചെക്കുകള്‍ യുഎഇ ക്ലിയറിംഗ് ചെക്ക് സിസ്റ്റം കൈകാര്യം ചെയ്‌തെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട്. മൊത്തം മൂല്യത്തിന്റെ 4.5 ശതമാനം വരുന്ന ഏകദേശം 29 ബില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ ബൗണ്‍സ് ആയതായി വാര്‍ത്ത ഏജന്‍സിയായ ഡബ്ല്യൂഎഎം റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷത്തിന്റെ ആദ്യത്തെ അഞ്ച് മാസങ്ങളിലെ മടങ്ങിയ ചെക്കുകളുടെ മൂല്യത്തില്‍ ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതില്‍ നിന്ന് 7.3 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മാസ അടിസ്ഥാനത്തില്‍ യുഎഇ ക്ലിയറിംഗ് സിസ്റ്റത്തിലൂടെ പോകുന്ന ബൗണ്‍സായ ചെക്കുകളുടെ മൂല്യത്തില്‍ 4.1 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

Comments

comments

Categories: World